1470-490

തലശ്ശേരിയിലെ ലോക് ഡൗൺ പിൻവലിക്കൽ ജന പക്ഷത്തിന്റെ വിജയം

തലശ്ശേരിയിലെ ലോക് ഡൗൺ പിൻവലിക്കൽ ജന പക്ഷത്തിന്റെ വിജയം, യു. ഡി. എഫ്.

തലശ്ശേരി : നഗരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളാായി പ്രരദേശത്തെ കോവിഡ് വിഷയം പറഞ്ഞുു കൊണ്ട് ഭരണകൂടത്തെ ഒരു വിഭാഗത്തിന്റെ സ്വാധീന പ്രകാരം ഏകപക്ഷീയമായി അടച്ചു പൂട്ടു്ടുകയായിരുന്നു. മത്സ്യ മാർക്കറ്റിലെ കോവിഡ് ധർമ്മടം സ്വദേശിയുടെതായിരുന്നു. മറ്റൊരു കേസ് പിലാാക്കൂലി ലേതും.
ഇതിന്റെ പേരിൽ ആ പ്രദേശം മാത്രം കണ്ടെയ്ൻമെന്റ് സോണാക്കുന്നതിനു പകരം തലശ്ശേരിയിലെ വ്യാപാരികളോടുള്ള പ്രതികാരമെന്നോണം ആകെ അടച്ചു പൂട്ടുകയായിരുന്നു. ഇതിനെ തുടർന്ന് വ്യാപാരികളും സന്നദ്ധ സംഘടനകളും പൗരപ്രമുഖരും രാഷ്ട്രീയ പാർട്ടികളും കെ. മുരളീധരൻ എം. പി യോട് പ്രശ്നത്തിലിടപെടാൻ അഭ്യർത്ഥിച്ചിരുന്നു. ഇതിനെ തുടർന്ന് കെ. മുരളീധരൻ എം. പി ജില്ല കലക്ടറുമായും തലശ്ശേരിയിലെ ഉദ്യോഗസ്ഥരുമായും ചർച്ച ചെയ്തിരുന്നു. തുടർന്ന് തലശ്ശേരിയിലെത്തിയ എ. പി. യെ കാണാൻ നിരവധി സംഘടനാ നേതാക്കൻമാർ എത്തിച്ചേർന്നു. മർച്ചന്റ്സ് അസോസിയേഷനു വേണ്ടി ജവാദ് അഹമ്മദ്, എ. കെ സക്കരിയ, സി. സി വർഗ്ഗീസ് , ബസ് ഓണേർസ് അസോസിയേഷനു വേണ്ടി എ. പ്രേമരാജന്റെ നേതൃത്വത്തിലുള്ള സംഘവും വ്യാപാരികൾക്കു വേണ്ടി എൻ. മഹമൂദ്, എൻ. മൂസ, ഫിഷ് മർച്ചന്റിനു വേണ്ടി കെ. നുറുദ്ദീൻ, എസ്. ടി. യു വിനു വേണ്ടി പാലക്കൽ സാഹിർ, തലശ്ശേരി വികസന സമിതിക്കു വേണ്ടി ആലുപ്പികേയി യുനൈറ്റഡ് മർച്ചന്റ് അസോസിയേഷനു വേണ്ടി ആസിഫ്, ബേക്കറി അസോസിയേഷനു വേണ്ടി ഫൈസൽ ഹാജിയുടെ നേതൃത്വത്തിലുള്ള സംഘവും പൗരപ്രമുഖരും എം. പിയുമായി ചർച്ച നടത്തി. യു. ഡി. എഫ് നേതാക്കൻമാരായ വി. എ നാരായണൻ, സജീവ് മാറോളി, അഡ്വ. പി. വി സൈനുദ്ദീൻ, അഡ്വ. കെ. എ ലത്തീഫ് , എം. പി അരവിന്ദാക്ഷൻ, എൻ. മഹമ്മൂദ്, അഡ്വ. സി. ടി സജിത്ത്, എ. പി മമ്മു എന്നിവരും ഉണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253