1470-490

പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കില്ല

കേച്ചേരി പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കില്ലെന്ന് ക്ഷേത്രം ഭരണസമിതി.കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങളെ തുടർന്ന് അടച്ച് പൂട്ടിയ ആരാധനാലയങ്ങൾ തിങ്കളാഴ്ച്ച മുതൽ തുറക്കുന്നതിന് ഇളവുകൾ പ്രഖ്യാപ്പിച്ചതിനെ തുടർന്നാണ് ക്ഷേത്രം ഭരണ സമിതി യോഗം ചേർന്ന് തീരുമാനമെടുത്തത്. മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ പറപ്പൂക്കാവ് ക്ഷേത്രത്തിലെ ഈ വർഷത്തെ പൂരാഘോഷങ്ങൾ ചടങ്ങുകൾ മാത്രമായാണ് നടത്തിയത്. രോഗം ആശങ്കജനകമായ രീതിയിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്താൽ  തിരക്ക് പിടിച്ച് ക്ഷേത്രം തുറക്കേണ്ടതില്ലെന്ന് തിങ്കളാഴ്ച്ച ചേർന്ന ഭരണ സമിതി തീരുമാനമെടുക്കുകയായിരുന്നു. ദേവസ്വം പ്രസിഡണ്ട് എൻ.എൻ.ഗോപി അധ്യക്ഷനായി. സെക്രട്ടറി എ.കെ.ശശിധരൻ, ട്രഷറർ എ.കെ. സുഗതൻ, വൈസ് പ്രസിഡണ്ട് ഇ.കെ. രാമചന്ദ്രൻ, ഭരണ സമിതി അംഗങ്ങളായ എൻ.ശ്രീനിവാസൻ, കെ.കെ. അനീഷ്, പി.വി.ഷിജു. എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689