1470-490

ഓണലൈൻ പഠനത്തിനായി ടെലിവിഷൻ നൽകി

ചാലക്കുടി
മേലൂർ.ഓണലൈൻ പ0ന സൗകര്യം ഇല്ലാത്ത മേലൂർ പഞ്ചായത്തിലെ ശാന്തിപുരം ഡിവൈൻ നഗർ കോളനിയിലെ കൃപാലയം ഗബ്രിയേലിൻ്റെ കുടുംബത്തിൽ ടെലിവിഷൻ എത്തിയപ്പോൾ ആശ്വാസമായത് കുടുംബത്തിലെ ആറ്കുട്ടികൾക്കാണ്. ഓൺലൈൻ പOനം ആരംഭിച്ച നാൾ മുതൽ ആറ് പേരും അയൽപക്കത്തേക്കുള്ള ഓട്ട പാച്ചലിന് ആണ് വിരാമമായത്.സ്ഥലത്തെ വാർഡ് മെമ്പറായ M S ബിജു ,ഇവരുടെ ബുദ്ധിമുട്ട് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷിൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ കൊരട്ടി ഡിവിഷൻ്റെ ഒപ്പം ഓൺലൈൻ പഠന പദ്ധതിയിൽ ഗബ്രിയേലിൻ്റെ കുടുംബത്തെയും ഉൾപ്പെടുത്തിയത് കൊണ്ടാണ് എൽ.ഇ.ഡി.ടെലിവിഷൻ നൽകാൻ കഴിഞ്ഞത്. ടി.വി.യുടെ കൈമാറ്റം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.കെ.ആർ.സുമേഷ് നിർവഹിച്ചു.ശാന്തിപുരം ഡിവൈൻ കെയർ ഡയറക്ടർ ഫാ.ജാൻസൻ കൂട്ടുങ്ങൽ, പഞ്ചായത്ത് അംഗങ്ങളായ എം.എസ്.ബിജു, കെ. വിജയൻ, കുടുംബശ്രി വൈസ് ചെയർപേയ്സൺ സുജ ജോയി എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253