1470-490

ടെലിവിഷൻ ചലഞ്ച് കേരളം മുഴുവൻ ഏറ്റെടുത്തുവെന്ന് ചലച്ചിത്രതാരം ഇർഷാദ്.

ഡിവൈഎഫ്.ഐ. മുന്നോട്ടു വെച്ച ടെലിവിഷൻ ചലഞ്ച് കേരളം മുഴുവൻ ഏറ്റെടുത്തുവെന്ന് ചലച്ചിത്രതാരം ഇർഷാദ്. സമാനതകളില്ലാത്ത സാഹചര്യത്തിലൂടെയാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ലോകം കടന്ന് പോകുന്നത്. കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസമെന്ന ആശയവുമായി സംസ്ഥാന സർക്കാർ മുന്നോട്ട് വന്നത് ചരിത്രപരമായ തീരുമാനമായിരുന്നു. എന്നാൽ ദേവിക എന്ന വിദ്യാർത്ഥിനിയുടെ മരണത്തോടെ, കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കാനായി ഡി.വൈ.എഫ്.ഐ. ടെലിവിഷൻ ചലഞ്ച് പ്രഖ്യാപ്പിക്കുകയായിരുന്നു. ഇത് മറ്റ് സംഘടനകളും, ക്ലബ്ബുകളും, വ്യക്തികളും ഏറ്റെടുക്കുകയായിരുന്നു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി താനും ഇതിൽ പങ്കാളിയായി. ഇപ്പോൾ പല സുഹൃത്തുക്കളും ഈ സംരംഭത്തിന്റെ ഭാഗമാകാൻ മുന്നോട്ട് വരുന്നുണ്ട്. ഓൺലൈൻ പഠനത്തിന് ആവശ്യമായ അത്രയും ടെലിവിഷനുകൾ ലഭ്യമാക്കാൻ നാട് ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് അഭിനന്ദനർഹമാണെന്നും ഇർഷാദ് വ്യക്തമാക്കി. പട്ടിക്കര, ചിറനെല്ലൂർ എന്നിവടങ്ങളിൽ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ വിതരണ ചടങ്ങിൽ സംബന്ധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയതാരം.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069