1470-490

കടലിൽ കൂട്ടുകാരൊടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.

പരപ്പനങ്ങാടി ചപ്പപ്പടിയിൽ കടലിൽ കൂട്ട്കാരൊടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി.
പരപ്പനങ്ങാടി :കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ 14 കാരനായ വിദ്യാർത്ഥിയെ കാണാതായി. പരപ്പനങ്ങാടിചാപ്പപടിയിൽ
ഇന്ന് വൈ: 6.30 ഓടെയാണ് സംഭവം. ഒട്ടുമ്മൽബിച്ചിലെ പിത്തപ്പെരി അസൈനാറിൻ്റെ മകൻ അബ്ദുൽമുസാരി (14) നെയാണ് കാണാതായത്.കൂട്ട് കാരായ 5 പേര് ചേർന്ന് കുളിക്കുകയായിരുന്നു. വലിയ തിരയിൽപെട്ട് കുട്ടികൾ അപകടത്തിൽ പെട്ടെങ്കിലും 4 പേര് നീന്തി രക്ഷപെട്ടു.മുസാരിയെ കാണാതാവുകയുമായിരുന്നു. രക്ഷപെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. മത്സ്യതൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും പോലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്. സ്ഥലം എം.എൽ.എയും പരിസരവാസിയുമായ പി കെ ‘അബ്ദുറബ്ബ് സ്ഥലത്ത് എത്തി രക്ഷപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനം ദുർഘടമായിരിക്കുകയാണ്. പുത്തൻകടപ്പുറം ജി എം എൽ പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
മാതാവ്: ഹൈറുന്നിസ
സഹോരങ്ങൾ: റസ്നാബാനു, സിബ്നാബാനു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253