1470-490

എസ്.എഫ്.ഐ. പ്രവർത്തകർ ശുചീകരണ പ്രവർത്തനം നടത്തി

ജൂൺ 5 മുതൽ 12 വരെ നീണ്ടു നിൽക്കുന്ന ലോക പരിസ്ഥിതിദിന വാരചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. പ്രവർത്തകർ കേച്ചേരി ഗവ: എൽ.പി.സ്കൂളിൽ ശുചീകരണ പ്രവർത്തനം നടത്തി. ചൂണ്ടൽ, കേച്ചേരി മേഖല കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിലാണ് കേച്ചേരിയിലെ എൽ.പി. സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് കരീം നിർവ്വഹിച്ചു. എസ്.എഫ്.ഐ. കുന്നംകുളം ഏരിയാ സെക്രട്ടറി സച്ചിൻ പ്രകാശ് അധ്യക്ഷനായി. സി.പി.ഐ.എം കേച്ചേരി ലോക്കൽ സെക്രട്ടറി സി.എഫ്. ജെയിംസ്, എസ്.എഫ്.ഐ. കുന്നംകുളം ഏരിയാ കമ്മിറ്റി അംഗം അജ്മൽ ചൂണ്ടൽ,  ചൂണ്ടൽ മേഖല സെക്രട്ടറി ഹസനുൽ ബെന്ന, പ്രസിഡണ്ട് നന്ദൻ, കേച്ചേരി മേഖല സെക്രട്ടറി സവിൻ, പ്രസിഡണ്ട് രാഹുൽ എന്നിവർ സംസാരിച്ചു.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി  മുഴുവൻ  ലോക്കൽ കമ്മിറ്റികളിലും എസ് എഫ്.ഐയുടെ നേതൃത്വത്തിൽ കൃഷിയും,ശുചീകരണ പ്രവർത്തനങ്ങളും നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. എ.ബി. നിബിൻ, പി.എസ്. പ്രണവ്, അശ്വിൻ ചൂണ്ടൽ, വൈഷ്ണവ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253