1470-490

എസ്.എഫ്.ഐ കൂർക്ക കൃഷിയ്ക്ക് വിത്തിറക്കി

ലോക പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമഗ്രമായ കൃഷിസമൃദ്ധമായ നാട് വിദ്യാർത്ഥികൾ കൃഷിയിടങ്ങളിലേക്ക് എന്ന ക്യാമ്പയിന്റെ ഭാഗമായി കണ്ടാണശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂർക്ക കൃഷിയ്ക്ക് വിത്തിറക്കി. സി.പി.ഐ.എം. കണ്ടാണശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസായ കെ.കെ. കേശവൻ സ്മാരക മന്ദിര പരിസരത്ത് നടന്ന ചടങ്ങിൽജില്ലാ ജോയിന്റ് സെക്രട്ടറി  ഹസൻ മുബറക്ക് വിത്തിറക്കൽ ഉദ്ഘാടനം ചെയ്തു. എസ്.എഫ് ഐ. കണ്ടാണശ്ശേരി മേഖല സെക്രട്ടറി റെനേഷ് രാഗേഷ് അധ്യക്ഷനായി. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. പ്രമോദ്, സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി എം.പി. സജീപ്, ഡി.വൈ.എഫ്.ഐ. മേഖല പ്രസിഡണ്ട് വിനു ജോൺസൺ, ട്രഷറർ ഷിനാസ് ചൊവ്വല്ലൂർ, എസ് എഫ് ഐ കുന്നംകുളം ഏരിയ പ്രസിഡന്റ്   ഗോപകുമാർ, മേഖല ജോയിന്റ് സെക്രട്ടറി ഷിൻസ്, മേഖല കമ്മിറ്റി അംഗങ്ങളായ അമൽകൃഷ്ണ , ഷിബിൽ, അരവിന്ദ് കണ്ടാണശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689