ആശുപത്രി ശുചീകരണ തൊഴിലാളികളെ ആദരിച്ചു

കൊയിലാണ്ടി : കോവിഡ് -19 രോഗ പ്രതിരോധ പ്രവർത്തനത്തിൽ മുൻ നിരയിലുള്ള ആശുപത്രി ശുചീകരണ തൊഴിലാളികളെ ആദരിച്ചു.
പൊലീസ്, കേരള ബേക്ക് അസോസിയേഷൻ എന്നിവ വിവിധ സന്നദ്ധ സംഘടനകളുമായി ചേർന്നാണ് ആദരവ് സംഘടിപ്പിച്ചത്. സാദരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ സർക്കാർ ആശുപത്രികളിലെ ശുചീകരണ തൊഴിലാളികൾക്ക് മധുരം നൽകി സത്കരിച്ചു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും പരിപാടി നടന്നു വരുന്നു. ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കൊയിലാണ്ടി സി.ഐ. കെ.സി സുരേഷ് ബാബു കേക്ക് മുറിച്ച് കൊണ്ട് പരിപാടി ഉത്ഘാടനം ചെയ്തു. ബേക്ക് അസോസിയേഷൻ ജില്ലാ സിക്രട്ടറി ടി.പി. ഇസ്മായിൽ അധ്യക്ഷനായി. താലൂക് ആശുപത്രി സൂപ്രണ്ട് കെ. പ്രതിഭ, മണ്ഡലം ട്രഷറർ കെ നാഫിഖ്, മനീഷ് അൻവർ ഫേമസ്, പോലീസ് ഓഫീസർമാരായ ടി.പി. സുലൈമാൻ, മുനീർ, കെ.ഷീബ, എന്നിവർ സംസാരിച്ചു.
Comments are closed.