1470-490

24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ്

മലപ്പുറം ജില്ലയില്‍ വിതരണം ചെയ്തത്  477 കാര്‍ഡുകള്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളില്‍ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുന്ന പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 477 കാര്‍ഡുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ് അറിയിച്ചു. താലൂക്കടിസ്ഥാനത്തിലാണ് റേഷന്‍ കാര്‍ഡ് വിതരണം ചെയ്തത്. നിലമ്പൂര്‍ – 46,  ഏറനാട് – 43, പൊന്നാനി – 134, കൊണ്ടോട്ടി- 57, തിരൂരങ്ങാടി – 21, പെരിന്തല്‍മണ്ണ- 12, തിരൂര്‍-164 എന്നിങ്ങനെയാണ് കാര്‍ഡ് വിതരണം ചെയ്തത്.ലോക്ക് ഡൗണിന്റെ ഭാഗമായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വിതരണം ചെയ്ത ഭക്ഷ്യധാന്യങ്ങള്‍ അര്‍ഹരായ പല കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതി ആരംഭിച്ചത്. ഓണ്‍ലൈനായി അക്ഷയ കേന്ദ്രങ്ങള്‍, സിറ്റിസെന്‍ ലോഗിന്‍, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റ് എന്നിവ വഴിയാണ് അപേക്ഷ സ്വീകരിച്ചത്.നിലവില്‍ ഒരു സ്ഥലത്തും റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങളുടെ അപേക്ഷകള്‍ മാത്രമാണ് പരിഗണിച്ചത്.  അംഗങ്ങളെ കുറവ് ചെയ്ത് പുതിയ കാര്‍ഡുണ്ടാക്കുന്ന അപേക്ഷകള്‍ തത്ക്കാലം സ്വീകരിച്ചിരുന്നില്ല.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253