1470-490

പെരുവള്ളൂര്‍ സ്റ്റേഡിയം:കായിക പ്രേമികള്‍ക്ക് പുതു പ്രതീക്ഷ


ആദ്യഘട്ടത്തില്‍  1.25 കോടിയുടെ നവീകരണ പദ്ധതി         പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികളുടെയും കായിക പ്രേമികകളുടെയും ചിരകാല അഭിലാഷമായ പെരുവള്ളൂര്‍ പഞ്ചായത്ത് സ്റ്റേഡിയം  യാഥാര്‍ഥ്യമാകുന്നു. ആദ്യഘട്ടത്തില്‍ 1.25 കോടി രൂപയുടെ പ്രവൃത്തിക്ക് സര്‍ക്കാര്‍ തലത്തില്‍ അനുമതിയായി. പറമ്പില്‍ പീടിക ചാലിപ്പാടത്തെ മിനി പഞ്ചായത്ത് സ്റ്റേഡിയം വിപുലീകരണത്തിനായി  ആദ്യഘട്ടത്തില്‍ 1.25 കോടിയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ വ്യക്തമാക്കി. സ്വിമ്മിങ് പൂള്‍, സൈക്കിള്‍ സവാരിക്കായി പാത്ത് വേ, കനാല്‍ എന്നിവ ഒരുക്കുന്ന പദ്ധതിയാണ് ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക. പരിസ്ഥിതി സംരക്ഷണത്തിനും കായിക സമുച്ചയത്തിനും ഒരുപോലെ ഊന്നല്‍ നല്‍കി എഞ്ചിനീയര്‍മാരുടെ സംഘടനയായ ലെന്‍സ് ഫെഡിന് കീഴിലാണ് പദ്ധതിക്കായുള്ള പ്രൊജക്റ്റ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പദ്ധതി പ്രദേശത്ത് ഉണ്ടാവുന്ന വെള്ളം സംരക്ഷിക്കുന്ന തരത്തിലാകും നിര്‍വഹണം. സ്റ്റേഡിയത്തിന് ചുറ്റും കനാല്‍ പണിതാണ് പദ്ധതി പൂര്‍ത്തീകരിക്കുക. രണ്ടാം ഘട്ടത്തില്‍ ഗ്രൗണ്ട് വിപുലീകരണവും നടക്കും. സ്റ്റേഡിയം നവീകരണ പദ്ധതിയിലൂടെ പ്രദേശത്തെ വിനോദ വ്യായാമ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
സ്റ്റേഡിയത്തിന്റെ ആദ്യഘട്ട നിര്‍മാണം ഈ വര്‍ഷത്തിനകം തന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. പഞ്ചായത്ത് വിഭജനത്തിന് മുമ്പ് തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയിലായിരുന്ന  സമയത്താണ് പെരുവള്ളൂരില്‍ സ്റ്റേഡിയത്തിനുള്ള സ്ഥലം വാങ്ങിയത്. എന്നാല്‍ മഴക്കാലത്ത്  ഗ്രൗണ്ട് മുഴുവന്‍ വെള്ളം നിറയുന്ന  സാഹചര്യത്തിലാണ് ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയം വേണമെന്ന ആവശ്യമുയര്‍ന്നത്. ദേശീയ തലത്തിലും സംസ്ഥാന തലത്തിലും നിരവധി  കായികതാരങ്ങളെ സംഭാവന ചെയ്ത നാടാണ് പെരുവള്ളൂര്‍.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098