1470-490

ഭക്ഷണശാലകളില്‍ ജൂലൈ 15 വരെപാര്‍സല്‍ സേവനങ്ങള്‍ മാത്രം

മലപ്പുറം:
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള നിരോധനം ജൂലൈ 15 വരെ നീട്ടിയതായി ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം.എ.ഡി.എം എന്‍.എം മെഹറലി, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍ പുരുഷോത്തമന്‍, ഡി.എം.ഒ ഡോ.കെ.സക്കീന, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.രാജീവ്, ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാകേഷ് ഇ.ടി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സി.കെ. ഹേമലത, ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജില്ലാ പ്രസിഡന്റ് വി. മമ്മുണ്ണി മങ്കട തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253