1470-490

ഓൺ ലൈൻ പഠനം; പ്രധാനാധ്യാപകരുടെ യോഗം

ഓൺ ലൈൻ പഠനം;
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രധാനാധ്യാപകരുടെ യോഗം

കോട്ടക്കലും പൊന്മളയിലും  പൊതു സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്തും

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം

കോട്ടക്കൽ: ഓൺ ലൈൻ പഠനത്തിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികൾക്ക് പഠന സംവിധാനങ്ങൾ ഒരുക്കുന്നതിനായി
കോട്ടക്കൽ നഗരസഭയിലും പൊന്മള ഗ്രാമ പഞ്ചായത്തിലും അങ്കണവാടി അടക്കമുള്ള സുരക്ഷിതമായ  പൊതു സ്ഥാപനങ്ങൾ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഓൺലൈൻ പoന സൗകര്യവുമായി ബന്ധപ്പെട്ട് മണ്ഡലത്തിൽ മലപ്പുറം സബ് ജില്ലയിൽ ഉൾപ്പെട്ട കോട്ടക്കൽ നഗരസഭയിലേയും പൊന്മള പഞ്ചായത്തിലേയും പ്രധാനാധ്യാപകരുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. ഇത്തരം കേന്ദ്രങ്ങളിൽ പഠന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട്
പ്രധാനാധ്യാപകരുടേയും ജനപ്രതിനിധികളുടേയും മേൽനോട്ടത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും കൃത്യമായി മോണിറ്റർ ചെയ്യുകയും വേണമെന്ന് എം.എൽ.എ നിർദ്ദേശം നൽകി. പoന കേന്ദ്രങ്ങളിലെത്തുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ രക്ഷിതാക്കളും അധ്യാപകരും സാമൂഹ്യ പ്രവർത്തകരും ജാഗ്രത പുലർത്തണം. കോട്ടക്കൽ നഗരസഭയിൽ ഓൺലൈൻ പഠനത്തിന് സൗകര്യങ്ങൾ ലഭ്യമല്ലാത്ത വിദ്യാർത്ഥികളുടെ കണക്കുകൾ കുടുംബശ്രീ വഴി ശേഖരിക്കുന്നതിന് അടുത്ത ദിവസം ചേരുന്ന മുനിസിപ്പൽ വിദ്യാഭ്യാസ സമിതി യോഗത്തിൽ അന്തിമ രൂപമുണ്ടാക്കും. പൊന്മള പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയിൽ ചർച്ച ചെയ്ത് തീരുമാനിച്ച കാര്യങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.
കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ,പൊന്മള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.മൊയ്തീൻ,മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്
വി.എ. റഹ്മാൻ, കോട്ടക്കൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, പൊന്മള പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ വള്ളുകുന്നൻ, മലപ്പുറം ബി.പി.സി അബ്ദുൽ സലീം. സി.ടി എന്നിവർ യോഗത്തിൽ സംസാരിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069