1470-490

ചാലക്കുടിയിൽ കോവിഡ് മരണം

ചാലക്കുടി: കൊറോണ യെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലക്കുടി വി.ആര്‍.പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു.മാലി ദീപില്‍ നിന്ന് വന്ന് നോര്‍ത്ത് ചാലക്കുടിയില്‍ ബന്ധുവീട്ടിൽ നീരീക്ഷണത്തിൽ കഴിയുന്നതിനിടയിൽ ടെസ്റ്റ് റിസൽട്ട് പോസ്റ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. സിന്നിയുടെ ഭാര്യക്കും മകനും, ഭാര്യ മാതാവിനും അടുത്ത ദിവസങ്ങളിൽ കൊറോണ സ്ഥിരീകരിച്ച് അവരും ചികിത്സയിലായിരുന്നു. അവർ സുഖം പ്രാപിച്ചെങ്കിലും ഡിന്നിക്ക് ന്യൂമോണിയ ബാധിച്ചതാണ് ആരോഗ്യനില വഷളാക്കിയത്. അതിതീവ പരിചരണ വിഭാഗത്തിലാരിക്കെ മരണമടയുകയായിരുന്നു. മെയ് പതിനാറിനായിരുന്നു മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879