1470-490

നമ്പർ പ്ലേറ്റ് സ്റ്റിക്കറുകൾക്ക് പ്രത്യേക നിറത്തിലുള്ള നാടകൾ നിർബന്ധമാക്കി

രാജ്യത്തെ നാലുചക്ര BS-6 വാഹങ്ങളിലെ, നമ്പർ പ്ലേറ്റ് സ്റ്റിക്കറുകൾക്ക് പ്രത്യേക നിറത്തിലുള്ള നാടകൾ നിർബന്ധമാക്കി

രാജ്യത്തെ BS-6 വാഹനങ്ങളിൽ, രജിസ്ട്രേഷൻ വിവരങ്ങളടങ്ങിയ സ്റ്റിക്കറുകൾക്ക് മുകളിൽ, ഒരു സെന്റിമീറ്റർ വീതിയിൽ പച്ചനിറത്തിലുള്ള നാട കേന്ദ്രസർക്കാർ നിർബന്ധമാക്കി. എല്ലാത്തരം ഇന്ധനം ഉപയോഗിക്കുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്. ഇത് സംബന്ധിച്ച വിജ്ഞാപനം, S.O. 1979 (E), കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം ഈ  മാസം അഞ്ചിന് പുറപ്പെടുവിച്ചിരുന്നു.

വാഹങ്ങളിൽ നിന്നുള്ള പുക സംബന്ധിച്ച് കർശനവും, വ്യക്തവുമായ ചട്ടങ്ങൾ ലക്ഷ്യമിട്ടാണ് രാജ്യത്ത് BS-VI നടപ്പാക്കുന്നത്. ഈ വര്ഷം ഏപ്രിൽ ഒന്നുമുതലാണ് ഇത് നിലവിൽ വന്നത്. വാഹങ്ങളിൽ നിന്നുള്ള മലിനീകരണം തടയുന്നതിനായി ആഗോളതലത്തിൽ പിന്തുടരുന്ന ഏകകങ്ങളോട് ചേർന്ന് പോകുന്ന രീതിയിലാണ് BS-VI നു രൂപം നൽകിയിരിക്കുന്നത്. ഈ ചട്ടങ്ങൾ പാലിക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനുള്ള ഇത്തരം പ്രത്യേക ക്രമീകരണങ്ങൾ മറ്റു രാജ്യങ്ങളിലും ഉപയോഗിക്കാറുണ്ട്.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996