1470-490

മുസ്ലീം ആരാധനാലയങ്ങൾ തുറക്കില്ല

നന്മണ്ടയിലെ മുസ്ലീം ആരാധനാലയങ്ങൾ തുറക്കില്ല
നന്മണ്ട: കോവിഡ് 19 പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ അടച്ചിടാനുള്ള സർക്കാർ നിർദ്ദേശം പിൻവലിച്ചെങ്കിലും രോഗവ്യാപന ഭീഷണി നിലനിൽക്കുന്നതിനാൽ തത്ക്കാലം തുറക്കേണ്ടതില്ലെന്ന് നന്മണ്ട മഹല്ല് കോ-ഓഡിനേഷൻ കമ്മറ്റി തീരുമാനിച്ചതായി ചെയർമാൻ അറിയിച്ചു.
തീരുമാനപ്രകാരം കമ്മറ്റിയുടെ കീഴിലുള്ള നന്മണ്ട മഹല്ല് മുസ്ലീം ജമാ അത്ത്, നോർത്ത് നന്മണ്ട മഹല്ല് മുസ്ലീം ജമാഅത്ത്, മസ്ജിദുൽ മുജാഹുദ്ദീൻ കാരക്കുന്നത്ത്, മസ്ജിദുൽ മുജാഹുദ്ദീൻ രാമല്ലൂർ, നന്മണ്ട അൽ-അമീൻ മസ്ജിദ്, എഴുകുളം മഹല്ല് ജമാഅത്ത്, മസ്ജിദുൽ തഖ്വ അരേന പൊയിൽ, സലഫി മസ്ജിദ് കുട്ടമ്പൂർ, മസ്ജിദുൽ ഹുദ പാവണ്ടൂർ എന്നീ അരാധനാലയങ്ങളാണ് തത്ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253