ഹോമിയോ ഡിസ്പെന്‍സറി തുറന്ന് പ്രവര്ത്തിക്കണമെന്നാവശ്യം ശക്തമാവുന്നു

രണ്ടുകൈയിലെ ആദിവാസി കോളനിയിലെ ഹോമിയോ ഡിസ്പെന്‍സറി തുറന്ന് പ്രവര്ത്തിക്കണമെന്നാവശ്യം ശക്തമാവുന്നു.കഴിഞ്ഞ ആറ് മാസമായി അടച്ചു പൂട്ടിയ ഡിസ്പെന്‍സറി ഇല്ലാതിരിക്കുന്നത് ആദിവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്.നിരവധി ആദിവാസി കോളനികളും മറ്റും ഉള്ള മലയോര മേഖലയില്‍ വലിയൊരു ഉപകാരമായിരുന്നു ഡിസ്പെന്‍സറി.ഇപ്പോള്‍ യാത്ര സൗകര്യമില്ലാത്ത കിഴക്കെ കുറ്റി്ച്ചിറയിലേക്ക് മാറ്റിയിരിക്കുകയാണ്.അവസാനഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം രണ്ടുകൈയിലും, മൂന്ന് ദിവസം കുറ്റിച്ചിറയിലുമായി പ്രവര്‍ത്തിച്ചിരുന്നു. അതാണ് പൂര്‍ണ്ണമായി കിഴക്കെ കുറ്റിച്ചിറയിലേക്ക് മാറ്റിയിരിക്കുന്നത്. ഹോമിയോ ഡിസ്പെന്‍സറി മൂന്ന് ദിവസമെങ്കിലും രണ്ടുകൈയില്‍ തന്നെ പ്രവര്‍ത്തിക്കണമെന്ന് കാണിച്ച്.ആരോഗ്യമന്ത്രി ശൈലജക്ക് എം. പി ബെന്നിബെഹനാന് കത്ത് നല്കി. കോടശ്ശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി വി ആന്റണി, റിജു മാവേലി, കെപിസിസി ന്യൂനപക്ഷ സെല്‍ മണ്ഡലം പ്രസിഡന്റ് കെ. എം ജോസ് എന്നിവര്‍ ഇത് സംബന്ധിച്ച് എംപിക്ക് നല്കിയ കത്തിനെ തുടര്‍ന്നാണ് നടപടി.
Comments are closed.