1470-490

ഹരിതം സഹകരണം പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം നടന്നു.

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ഹരിതം സഹകരണം പദ്ധതിയുടെ തലപ്പിള്ളി – കുന്നംകുളം താലൂക്ക് തല ഉദ്ഘാടനം നടന്നു. ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി.കെ.ശിവശങ്കരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തലക്കോട്ടുക്കര സ്വദേശിയായ രാജൻ എന്ന കർഷകന് തെങ്ങിൻ തൈ നൽകി കൊണ്ടാണ് ഹരിതം സഹകരണത്തിന്റെ താലൂക്ക്തല ഉദ്ഘാടനം നടന്നത്. ചിറനെല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.മാധവൻ അധ്യക്ഷനായി. താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ഭരണ സമിതി അംഗങ്ങളായ സീജ ഹരിദാസ്, സി.ഡി. സൈമൺ, കുന്നംകുളം താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ പാർത്ഥസാരഥി പിള്ള, തലപ്പിള്ളി താലൂക്ക് അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസ് സുപ്രണ്ട് അംബിക, ചിറനെല്ലൂർ ബാങ്ക് സെക്രട്ടറി റീന പോൾ എന്നിവർ സംസാരിച്ചു. വിവിധ സഹകരണ ബാങ്ക് പ്രസിഡണ്ടുമാർ, ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഈ വർഷം തെങ്ങിൻ തൈകളാണ് ഹരിതം സഹകരണം പദ്ധതി വഴി വിതരണം ചെയ്യുന്നത്. കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689