1470-490

സൗജന്യ പഠനോപകരണങ്ങളുൾ വിതരണം ചെയ്തു

പാലത്തിങ്ങൽ:- ഡി.ഡി ഗ്രൂപ്പ് നൽകുന്ന സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ വിദ്യാഭ്യാസ മന്ത്രിയും തിരൂരങ്ങാടി നിയോജക മണ്ഡലം MLA യുമായ പി.കെ അബ്ദുറബ്ബ് നിർവ്വഹിച്ചു.കഴിഞ്ഞ വർഷം 150 ഓളം വിദ്യാർത്ഥികൾക്കായിരുന്നു പഠന കിറ്റ് വിതരണം ചെയ്തത്. ഈ വർഷം കോവിഡ് 19 എന്ന രോഗം ലോക ജനതയുടെ തന്നെ സാമ്പത്തിക തകർച്ചക്ക് കാരണമായതിനാൽ 300 – ൽ പരം വിദ്യാർത്ഥികൾക്കാണ് കിറ്റ് നൽകുന്നത്.ഡി.ഡി ഗ്രൂപ്പിലെ മെമ്പർമാരുടെയും ഡി.ഡിയുടെ പ്രവാസി മെമ്പർമാരുടെയും നല്ലവരായ നാട്ടുകാരുടെയും സാമ്പത്തിക സഹായവും ഡി.ഡി സൂപ്പർ സോക്കർ ഫുട്ബാൾ ടൂർണ്ണമെൻ്റിലൂടെ സമാഹരിക്കുന്ന തുകയുമാണ് ഇതിനായി ചെലവഴിക്കുന്നത്. ചടങ്ങിന് ഡി.ഡി ഗ്രൂപ്പ് ജോയിൻ്റ് കൺവീനർ അനീസ്.പി.കെ സ്വാഗതവും കൺവീനർ ഷറഫലി .സി അദ്ധ്യക്ഷതയും വഹിച്ചു. കെൻസോ ടെക്- എം ഡി ശ്രീ. കബീർ മച്ചിഞ്ചേരി ആശംസകൾ നേർന്ന ചടങ്ങിന് ജോ.കൺവീനർ കെ.ടി വിനോദ് നന്ദിയും അറിയിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253