മലപ്പുറത്ത് 9.29 ലക്ഷം സൗജന്യ ഭക്ഷ്യധാന്യ കിറ്റുകള്‍വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ കട വഴി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യധാന്യകിറ്റ് വിതരണം ജില്ലയില്‍ പൂര്‍ത്തിയായി. ഇതുവരെ 9,29,996 കാര്‍ഡുടമകള്‍ക്കാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്. ജില്ലയില്‍ 97.86 ശതമാനം കാര്‍ഡുടമകളും കിറ്റ് കൈപ്പറ്റിയതായി ജില്ലാസപ്ലൈ ഓഫീസര്‍ കെ.രാജീവ് അറിയിച്ചു. ബാക്കിയുള്ള കാര്‍ഡുടമകള്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഡൊണേറ്റ് മൈ കിറ്റ് എന്ന ലിങ്കിലൂടെ അര്‍ഹരായവര്‍ക്ക് ഭക്ഷ്യധാന്യകിറ്റ് നല്‍കിയിരുന്നു.അന്ത്യോദയ അന്നയോജന(എഎവൈ-മഞ്ഞ കാര്‍ഡ്)വിഭാഗത്തില്‍ 52,934 കാര്‍ഡുടമകളും മുന്‍ഗണനാ വിഭാഗത്തില്‍ (പിഎച്ച്എച്ച്-പിങ്ക് കാര്‍ഡ്) 3,78,198 കാര്‍ഡുടമകളും പൊതുവിഭാഗം സബ്സിഡിയില്‍ (നീല കാര്‍ഡ്) 2,97,807 കാര്‍ഡുടമകളും പൊതുവിഭാഗം നോണ്‍ സബ്സിഡിയില്‍ (വെള്ള കാര്‍ഡ്) ഉള്‍പ്പെട്ട കാര്‍ഡുടമകളും 2,010,57 കിറ്റ് കൈപ്പറ്റി.
Comments are closed.