കൃഷി നാശം സംഭവിച്ചവർക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം

2018 – ലെ പ്രളയത്തിൽ കൃഷി നാശം സംഭവിച്ച കൊടകര പഞ്ചായത്തിലെ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം വിതരണം ചെയ്തു. ഒരോ ഗ്രൂപ്പുകൾക്കും ഇരുപതിനായിരം രൂപവീതമാണ് വീണ്ടും കൃഷിയിറക്കുന്നതിന് നൽകിയത് . മുപ്പത്തി ഒന്ന് ഗ്രൂപ്പുകൾക്കായി അറ് ലക്ഷത്തി ഇരുപതിനായിരം രൂപയാണ് നൽകിയത്. കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ ഉദ്ഘാടനം ചെയ്തു. കൊടകര പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൺവിലാസിനി ശശി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇ.എൽ. പാപ്പച്ചൻ, ജോയ് നെല്ലിശ്ശേരി, വാർഡ് മെബർ ഷീബ ഹരി, കുടുംബശ്രീ ചെയർ പേഴ്സൺ സജിത ജോയ് എന്നിവർ പ്രസംഗിച്ചു

Comments are closed.