1470-490

മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ മകൻ കെ.പി.ദിവാകരൻ അന്തരിച്ചു.

മുൻ മന്ത്രി പി.ആർ.കുറുപ്പിൻ്റെ മകൻ പാനൂരിലെ കെ.പി.ദിവാകരൻ (78) അന്തരിച്ചു.

പാനൂർ: മുൻ മന്ത്രി പി.ആർ.കുപ്പിൻ്റെ മകനും ഗുരുവായൂർ ദേവസ്വം മുൻ ഭരണ സമിതിയംഗവുമായ പാനൂരിലെ കെ.പി.ദിവാകരൻ (78) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് പൂത്തൂരിൽ മകൻ പി.കെ.പ്രവീണിൻ്റെ പത്മലീല വീട്ടുവളപ്പിൽ നടക്കും. പാനൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ, കെ.കെ.വി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ, കൊളവല്ലൂർ പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ എന്നിവയുടെ മാനേജരാണ്.
പാനൂർ അയ്യപ്പക്ഷേത്രം സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച ദിവാകരൻ ഇപ്പോൾ ക്ഷേത്ര കമ്മിറ്റി പ്രസിഡൻറാണ്. അടുത്ത കാലം വരെ ഉണ്ടായിരുന്ന പാനൂർ പത്മ ടാക്കീസ് ഉടമയായിരുന്നു. പാനൂർ ഹൈസ്കൂൾ രണ്ടായി വിഭജിച്ചതും രണ്ട് ഹയർ സെക്കൻഡറി സ്കൂളായി വളർന്നതും ഇദ്ദേഹത്തിൻ്റെ മാനേജ്മെൻറിലാണ്.
സരളയാണ് ഭാര്യ.
മക്കൾ : പി.കെ.പ്രവീൺ,
പ്രശാന്ത് കുട്ടൻ,
ഡോ. പ്രജിത്ത് (ദുബായ്)
മരുമക്കൾ:
ഗീതാഞ്ജലി, ജീജ (അധ്യാപിക പി.ആർ.മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ),
ഡോ. സിതാര (ദുബായ്)
സഹോദരങ്ങൾ:
മുൻ മന്ത്രി കെ.പി.മോഹനൻ, ഡോ.കെ.പി.ബാലഗോപാൽ (മലപ്പുറം), നിർമ്മല, ബേബി സുജയ, പുഷ്പ വേണി, പരേതരായ കെ.പി.രാജരത്നം ( ഗ്വാളിയർ റയേൺസ്), പ്രേമലത.

ഏതാനും ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. രാവിലെയാണ് അന്ത്യം സംഭവിച്ചത്.
ഉച്ചക്ക് 12 മണിയോടെ ഭൗതിക ശരീരം പാനൂരിലെ വസതിയിലെത്തിക്കും.
സംസ്കാരം വൈകിട്ട് നാലര മണിക്ക് പുത്തൂരിലെ മകൻ പ്രവീണിൻ്റെ വീട്ടുവളപ്പിൽ.

ആദരസൂചകമായി ഉച്ചക്ക് പന്ത്രണ്ടര മുതൽ പാനൂരിൽ വ്യാപാരികൾ ഹർത്താലാചരിക്കും.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996