1470-490

ബ്രദേഴ്‌സ് ക്ലബ്ബ് ടിവിയും, കേബിൾ കണക്ഷനും നൽകി


ഗുരുവായൂർ: ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതോടെ തിരുവെങ്കിടത്ത് മേഖലയിൽ ഓൺലൈൻ വിദ്യഭ്യാസത്തിന് സൗകര്യമില്ലാത്ത നാല് വിദ്യാർത്ഥികളുള്ള വീട്ടിൽ ബ്രദേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടിവിയും കേബിൾ കണക്ഷനും കൊടുത്തു. നഗരസഭ ചെയർപേഴ്‌സൺ എം. രതി ടിവി സ്വിച്ച് ഓൺകർമ്മം നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത് അധ്യക്ഷനായി. വാർഡ് കൗൺസിലർ ശ്രീദേവി ബാലൻ, ക്ലബ് സെക്രട്ടറി രവി കാഞ്ഞുള്ളി, മമ്മിയൂർ എൽ.എഫ്. കോൺവെന്റ് അധ്യാപകരായ സിസ്റ്റർ മറിയ ജൂലിയറ്റ്, സിസ്റ്റർ റജീന, തിരുവെങ്കിടം എൽ.പി.സ്‌കൂൾ അധ്യാപിക വി.ജെ മറിയ, ശശി വാറണാട്ട്, രാജു പട്ടത്തിയിൽ, പ്രദീപ് ഗോപാൽ വിഹാർ, ബാലൻ വാറണാട്ട്, സി.ഡി.ജോൺസൺ, മുരളീധര കൈമൾ, മുരളി അകമ്പടി, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069