1470-490

കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വാഴകൃഷിക്ക് തുടക്കമായി

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ വിത്ത് നടീൽ കർമ്മം നിർവ്വഹിക്കുന്നു 

കുറ്റ്യാടി :- കാർഷീകവൽക്കരണത്തിന്റെ ഭാഗമായി വടയം, നെല്ലിക്കണ്ടി പ്രദേശത്ത് ഞാറ്റുവേല ” ജെ.എൽ.ജി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വാഴകൃഷിക്ക് തുടക്കമായി. പ്രദേശത്തെ പത്തോളം കൃഷിക്കാരാണ് കാർഷിക കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ വിത്ത് നടീൽകർമ്മം നിർവ്വഹിച്ചു. രാജൻ പറമ്പത്ത് അധ്യക്ഷത വഹിച്ചു.പി.സി.രാജൻ, ജബ്ബാർ പറമ്പത്ത്, അശ്റഫ് പറമ്പത്ത്, പി.പി.ദിനേശൻ, എന്നിവർ നേതൃത്വം നൽകി.

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689