അവൈറ്റിസ് ഫെയ്സ് ഷീല്‍ഡുകള്‍ നല്കി

പാലക്കാട് : അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പാലക്കാട് ട്രാഫിക് പോലീസ് വകുപ്പിന് ഫെയ്സ് ഷീൽഡുകൾ കൈമാറി. കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസുകാരുടെ സുരക്ഷാ മുന്‍കരുതലുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഫെയ്സ് ഷീൽഡുകൾ നൽകിയത്. ഓവർഹെഡ് പ്രൊജക്ടറുകളിൽ ഉപയോഗിക്കുന്ന സുതാര്യമായ ഫിലിം ഉപയോഗിച്ച് നിർമ്മിച്ച ഫെയ്സ് ഷീൽഡുകൾ ഭാരം കുറഞ്ഞതും ഫെയ്സ് മാസ്കുകളേക്കാൾ മികച്ച പരിരക്ഷ നൽകുന്നതുമാണ്.
ഫെയ്സ് മാസ്കിനൊപ്പം ഷീൽഡ് ധരിക്കുന്നത് കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ മനോജ് കുമാറിന് ഷീൽഡുകൾ കൈമാറിക്കൊണ്ട് അവൈറ്റിസ് സിഇഒ കെ. വിനീഷ് കുമാർ പറഞ്ഞു.
പാലക്കാട് ട്രാഫിക് എസ്.ഐ മുഹമ്മദ് കാസിം,
അവൈറ്റിസ് പബ്ലിക് റിലേഷൻസ് മാനേജർ ഭരത് കുമാർ, ബിസിനസ് ഡെവലപ്മെൻറ് സീനിയർ മാനേജർ മുഹമ്മദ് റിഷാൽ, പി ആർ നയൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സജീഷ് ഗോപാലൻ എന്നിവരും സന്നിഹിതരായിരുന്നു.
Comments are closed.