1470-490

പച്ചക്കറി കിറ്റ് നൽകി

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: തേഞ്ഞിപ്പലം ഒമ്പതാം വാർഡ് കോൺഗ്രസ്സ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറിക്കിറ്റ് നൽകി., കോവിഡ്- 19 ൻ്റെ പശ്ചാത്ത ലത്തിൽ ലോക് – ഡൗണിിനെ തുടർന്ന് പ്രയാസമനുുഭവിക്കുന്ന 130
കുടുംബങ്ങൾക്ക് ഒരു കൈ സഹായമായി 12 ഇനം പച്ചക്കറി അടങ്ങുന്ന കിറ്റാണ് നൽകിയത് . മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.ശശിധരൻ ഉത്ഘാടനം ചെയ്തു . മണ്ഡലം വൈസ് പ്രസിഡന്റ്‌ കള്ളിയിൽ അസീസ്‌ ,മണ്ഡലം കോൺഗ്രസ്സ്‌ സെക്രട്ടറി അനുമോദ് കാടശ്ശേരി , .പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ എം സതി., ടി.പി.സുരേന്ദ്രനാഥ് , മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ ജി നാഥ് , കൃഷ്ണൻ , അരുൺ രവീന്ദ്രനാഥ് , ഷാനവാസ് പൊന്നച്ചൻ ,കെ കെ ബാലകൃഷ്ണൻ. , കെ ടി വിജയൻ. എന്നിവർ വിതരണത്തിന് നേതൃത്വം നൽകി .

Comments are closed.