1470-490

ദമ്പതികൾ വിദ്യാർത്ഥിയ്ക്ക് ടിവി വാങ്ങാൻ പണം നൽകി മാതൃകയായി.

കൊടകര കാവുംന്തറയിൽ ഞായറാഴ്ച്ച വിവാഹിതരായ ദമ്പതികൾ വിദ്യാർത്ഥിയ്ക്ക് ഓൺലൈൻ പഠനത്തിനായി ടിവി വാങ്ങാൻ പണം നൽകി മാതൃകയായി. കൊടകര കാവുന്തറ പടിഞ്ഞാറേക്കുന്നത്ത് അനിൽക്കുമാറിന്റെ മകൾഅഭിരാമിയും, പുത്തൻചിറ പെരുമ്പിള്ളി മോഹനന്റെ മകൻ മഹേഷുമാണ് നിർധനനായ ഒരു വിദ്യാർഥിയ്ക്ക് പഠനത്തിന് ടി.വി. വാങ്ങുന്നതിനായി പണം നൽകിയത്. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദന് തുക കൈമാറി. സി.പി.എം. നോർത്ത് ലോക്കൽ സെക്രട്ടറി കെ.വി. നൈജോ, ബ്രാഞ്ച് സെക്രട്ടറിമാരായ പി.കെ. ജയേഷ്, അൻവർ സാദിഖ് എന്നിവർ സന്നിഹിതരായിരുന്നു 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253