1470-490

തൃശൂരിൽ 26 കോവിഡ്- 19 കേസുകൾ സ്ഥിരീകരിച്ചു .

ജില്ലയിൽ ഇന്ന് 26 കോവിഡ്- 19 കേസുകൾ സ്ഥിരീകരിച്ചു .

തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 7) 26 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 103 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി. മുംബൈയിൽ നിന്നും മെയ് 27 നു വന്ന ഇരിഞ്ഞാലക്കുടയിലുള്ള ഒരു കുടുംബത്തിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. (62),(39) വയസ്സുള്ള 2 സ്ത്രീകൾ (30),(37),(38) എന്നീ പ്രായത്തിലുള്ള 3 പുരുഷന്മാർ ഒരു 6 വയസ്സുകാരി,രണ്ടു 2 വയസ്സുള്ള ബാലന്മാർ എന്നിവരാണ് ഈ കുടുംബത്തിലെ രോഗം സ്ഥിരീകരിച്ചവർ. നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുള്ള മുംബയിൽ നിന്നും വന്ന പെരിങ്ങോട്ടുകര സ്വദേശിയുടെ ഭാര്യയ്കും(48) മകൾക്കും (16) ഇന്ന് രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും മെയ് 23 നു എത്തിയ ഒരു കുടുംബത്തിലെ 2 സ്ത്രീകൾ(12),(28) ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പെടുന്നു. അബുദബിയിൽ നിന്നും ജൂൺ 1 നു എത്തിയ മതിലകം സ്വദേശിയായ ബാലൻ (6 ),പടിയൂർ സ്വദേശി (59),വടക്കേക്കാട് സ്വദേശികൾ (62 ),(27),വല്ലച്ചിറ സ്വദേശി (23),ഇടവിലങ്ങു സ്വദേശി (59 ),അയ്യന്തോൾ സ്വദേശി (29),മെയ് 28 നു ദുബായിൽ നിന്നും എത്തിയ പുറനാട്ടുകര സ്വദേശി(60),പടിയൂർ സ്വദേശി (38), അളഗപ്പനഗർ സ്വദേശി (37) കുവൈറ്റിൽ നിന്നും മെയ് 27 നു വന്ന തണ്ണീർക്കോട് സ്വദേശി (45),ഇറ്റലിയിൽ നിന്നും വന്ന പൂമംഗലം സ്വദേശി (45),മുംബൈയിൽ നിന്നും മെയ് 27 നു വന്ന കോടശ്ശേരി സ്വദേശി (40),നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുള്ള ഡൽഹിയിൽ നിന്നും എത്തിയ തൃക്കൂർ സ്വദേശിയുടെ പിതാവ് (68) എന്നിവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ടത്.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098