1470-490

തലശ്ശേരിയിലെ വ്യാപാരസ്തംഭനം അവസാനിപ്പിക്കണം.

തലശ്ശേരിയിലെ  വ്യാപാരസ്തംഭനം അവസാനിപ്പിക്കണം. 
യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ


തലശ്ശേരി. കോവിഡ് 19 മായി ബന്ധപ്പെട്ടു അധികൃതർ എടുക്കുന്ന തീരുമാനങ്ങൾ കാരണം 
തലശ്ശേരിയിലെ വ്യാപാരമേഖല അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ കണ്ണൂർ ജില്ലാ കളക്റ്ററും വടകര എം പി  കെ.മുരളീധരനും മുൻകൈ എടുക്കണമെന്ന് യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ഓൺലൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. 
പോലീസ് ന്റെയും മറ്റും തീരുമാനങ്ങൾക്കു ഒപ്പം നിൽകുമ്പോൾ തന്നെ വ്യാപാരി താല്പര്യങ്ങൾ ഉൾകൊള്ളാനും വ്യാപാരമേഖലക്കു എതിരായ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും  വ്യാപാരമേഖലയുമായി ബന്ധപ്പെട്ടവർ  തയാറാവേണ്ടതുണ്ട് എന്ന് യോഗം ആവശ്യപ്പെട്ടു. ഒരു വാർഡിലെ ഏതോ ഒരറ്റത്ത് രോഗം ഉണ്ടാവുമ്പോൾ ആ പ്രദേശവുമായി യാതൊരു ബന്ധവും ഇല്ലാത്ത വിദൂര വ്യാപാരസ്ഥാപനങ്ങൾ പോലും അടച്ചിടണമെന്ന് പറയുന്നതും നഗരത്തിലെ റോഡുകൾ തലങ്ങും വിലങ്ങും അടച്ചിടുകയും ചെയ്യുന്നത് വഴി വ്യാപാരികളും നഗര വാസികളും അനുഭവിക്കുന്ന പ്രയാസങ്ങൾ  ബന്ധപ്പെട്ടവർ  കാണാതെ പോവുകയാണ്. ഒപ്പം തലശ്ശേരി നഗരസഭ പല പ്രധാന റോഡുകളും അറ്റകുറ്റപണികളുടെ പേരിൽ മാസങ്ങളായി പൊളിച്ചിടുകയും ചെയ്തിരിക്കുന്നു.  തലശ്ശേരിയുടെ ഭൂപ്രകൃതി മനസ്സിലാക്കാതെ ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങൾ വ്യാപാരി സമൂഹത്തിനു മേൽ അടിച്ചേല്പിപ്പിച്ചിരിക്കയാണ്. 
തലശ്ശേരിയിലെ മൊത്ത ഭക്ഷ്യ ധാന്യ മേഖല അടച്ചിടുകയും സമീപ പ്രദേശങ്ങളിൽ മൊത്ത വ്യാപാരം മുടങ്ങാതെ നടക്കുകയും ചെയ്യുമ്പോൾ തലശ്ശേരിയിലെ അവശേഷിക്കുന്ന വ്യാപാരം കൂടെ ഇല്ലാതായിപ്പോവുമെ ന്ന്നസ്സിലാക്കണം. 
ഗവണ്മെന്റ് ആശുപത്രിക്കു മുന്നിലെ  മെഡിക്കൽ ഷോപ്പുകൾ പോലും  രണ്ടാഴ്ചക്കാലമായി അടച്ചിട്ടിരിക്കുകയാണ്. 
ഇതര വ്യാപാര മേഖലകളും ആകെ അവതാളത്തിൽ ആണ്. 
അടിയന്തിരമായി തലശ്ശേരിയിലെ പ്രശ്നങ്ങളിൽ ഇടപെട്ടു പരിഹാരം കാണണമെന്ന്  യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. 
തലശ്ശേരിയിലെ വ്യാപാരമേഖല കൂടുതൽ സജീവമാക്കാൻ  യുണൈറ്റഡ് മെർച്ചന്റ്സ് ചേംബർ  സാധ്യമായ ഇടപെടലുകൾ നടത്തും.
യോഗത്തിൽ എ. അബുബക്കർ ( പരവതാനി ), എ കെ മുസമ്മിൽ ( എ കെ ട്രേഡേഴ്സ് ), ഇ എ സകീർ ( ബ്ലൂ സ്റ്റാർ ട്രേഡേഴ്സ് ), എം സിദ്ദീഖ് ( യുണൈറ്റഡ്  ഹാർഡ് വെയേഴ്സ് ), മുഹമ്മദ്‌ ഫാറൂഖ് ( കീർത്തിമാൻ സൈക്കിൾ സ് ), എം അബ്ദുൽ നാസിർ ( ടെലിചെറി പേപ്പർ മാർട് ), റഫീഖ് പരവതാനി, കെ പി സദീർ ( സി പി ട്രേഡേഴ്സ് ), എ ഫിറോസ് (റിയൽ വാലിയു )സി പി  ഫസൽ ( ബ്രൈറ്റ് മെറ്റൽസ് ),കെ മുഹമ്മദ്‌ നിയാസ് ( മെട്രോ ചപ്പൽസ് ), സയ്യിദ്  യു. കെ( ഷെമി ഏജൻസീസ്

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098