1470-490

വിദ്യാർഥികൾക്ക് ടെലിവിഷനുകൾ നൽകി മാതൃകയായി

ഓൺലൈൻ പഠനത്തിന് വിദ്യാർഥികൾക്ക് ടെലിവിഷനുകൾ നൽകി മാതൃകയായി ആളൂർ  തിരുത്തി പറമ്പിലെ വിനോദ്  സ്മാരക സാംസ്കാരിക നിലയം. തിരുത്തിപ്പറമ്പ് സെൻറ് പോൾസ് എൽ പി സ്കൂളിൽ  നടത്തിയ ടിവി വിതരണം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു. സെൻറ് പോൾസ് സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ മെറിറ്റ അധ്യക്ഷതവഹിച്ചു. വായനശാല പ്രസിഡണ്ട് ജീൻസ് ചാതേലി, സെക്രട്ടറി അനീഷ് അശോകൻ, ട്രഷറർ നവിൻ ചുള്ളിക്കാടൻ എന്നിവർ പങ്കെടുത്തു. മേഖലയിലെ സുമനസ്സുകളിൽ നിന്നും സമാനരിച്ച തുകയ്ക്കാണ് ടെലിവിഷനുകൾ വാങ്ങിയത്. 

Comments are closed.