1470-490

പണത്തിനായി സുഹൃത്തിനെ മുക്കി കൊലപ്പെടുത്തിയ പ്രതി പിടിയില്‍

പണത്തിനായി സുഹൃത്തിനെ മുക്കി കൊലപ്പെടുത്തിയ പ്രതി പിടിയില്‍. അഞ്ചേരി കുരുതക്കുളങ്ങര ജെയ്‌സണെ (56) കൊലപ്പെടുത്തിയ കേസില്‍ സുഹൃത്ത് പെരുവാക്കുളങ്ങര പെന്തേക്കന്‍ വീട്ടില്‍ സൈമണെ (53) ചാലക്കുടി ഡിവൈഎസ്പി സി. ആര്‍. സന്തോഷും സംഘവും ചേര്‍ന്ന് പിടികൂടി.മാര്‍ച്ച് പതിനേഴാം തീയതി മണലിപ്പുഴയില്‍ ജെയ്‌സണെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്. ജെയ്‌സന്റെ സ്ഥലം വിറ്റ് കിട്ടിയ പണത്തില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ഓട്ടോറിക്ഷ ഡ്രൈവറായ സൈമണ്‍ വായ്പ വാങ്ങിയിരുന്നു. ഈ പണം ചീട്ട് കളിച്ച് പോയിരുന്നു. പണം തിരികെ ചോദിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയത്തിനെ തുടര്‍ന്ന് ജെയ്‌സണെ വകവരുത്തണമെന്ന ഉദ്യേശത്തോടെ മാര്‍ച്ച് പതിനഞ്ചാം തീയതി വൈകിട്ട് മദ്യം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് സ്വന്തം ഓട്ടോറിക്ഷയില്‍ കയറ്റി പോരുകയും പുതുക്കാട് മണലി പാലത്തിനടുത്ത് എറവാക്കാട് പോകുന്ന വഴിയില്‍ ആരും ശ്രദ്ധി്ക്കാത്ത ഭാഗത്തിരുന്ന് രണ്ട് പേരും കൂടി മദ്യപിക്കുകയും ഭക്ഷണം വാങ്ങി വന്ന ജെയസനുമായി പണം കൊടുത്തതിനെ ചൊല്ലി സംസാരിച്ച് വാക്ക് തര്‍ക്കമുണ്ടാവുകയും മണലി പുഴയിലേക്ക് സൈമണ്‍ ജെയ്‌സനെ തള്ളിയിടുകയായിരുന്നു.. ജെയ്‌സന്‍ മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം ഓട്ടോറിക്ഷയില്‍ വീട്ടില്‍ പോവുകയും വീട്ടുകാരറിയാതെ വീടിന്റെ ടെറസിന്റെ മുകളില്‍ കയറി കിടന്നുറങ്ങിയ ശേഷം മൊബൈല്‍ ഫോണ്‍ ഓഫാക്കി പെരുമ്പാവൂരുള്ള കൂട്ടൂകാരന്റെ വീട്ടിലും, സഹോദരിയുടെ ബന്ധത്തിലുള്ള പാലക്കാടെ കൊഴിഞ്ഞമ്പാറയിലെ വീട്ടിലും ഒളിവില്‍ താമസിച്ചു. ജെയ്‌സന്റെ മരണത്തില്‍ തന്നെ സംശയിക്കുന്നില്ലെന്ന് കരുതി പത്ത് ദിവസം മുന്‍പ് നാട്ടില്‍ വന്ന് പല സ്ഥലത്തും ഓട്ടോറിക്ഷയോടിക്കുകയും ഓട്ടോറിക്ഷയില്‍ തന്നെ കഴിച്ചു കൂട്ടുകയുമായിരുന്നു. ജെയ്‌സന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങി മരണമാണ് മരണ കാരണമെന്ന് ഉണ്ടായിരുന്നെങ്കിലും, പോലീസിന് മരണത്തില്‍ തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. പണം കടം വാങ്ങിയവരെ കുറിച്ചും, ജെയ്‌സണ്‍ മണലി ഭാഗത്ത് വരുവാന്‍ ഉണ്ടായ കാരണത്തെ കുറിച്ചും എല്ലാം പോലീസ് അന്വേക്ഷിച്ചവരുടെ കൂട്ടത്തില്‍ സൈമണും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഓട്ടോറിക്ഷയുമായി പോവുകയായിരുന്ന സൈമണെ പോലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പോലീസിനോട് സത്യം തുറന്ന് പറയുകയായിരുന്നു. നിരന്തരം പണം ചോദിച്ചതിലുള്ള വൈരാഗ്യമാണ് കൊലപ്പെടുത്താനുള്ള കാരണമെന്നും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. പുതുക്കാട് ഇന്‍സ്‌പെകടര്‍ സി. ഐ. പി. എസ്. സുധീരന്‍, എസ്. ഐമാരായ കെ. എന്‍. സുരേഷ്,ടി. പി . പോള്‍, എഎസ്.ഐമാരായ ടി. എ.റാഫേല്‍ മുഹമ്മദ് റാഷി, സീനിയര്‍ സിപിഒ ഷാജു ചാതേലി, സിപിഒ ഷാജു കെ. എസ് എന്നിവരും ഉണ്ടായിരുന്നു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879