1470-490

ജാഗ്രത പാലിക്കുക

കടലുണ്ടിപ്പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും പരപ്പനങ്ങാടി ഉള്ളണം ഭാഗത്തെ കൃഷിസ്ഥലങ്ങളിൽ വെള്ളം കയറുന്ന സാഹചര്യത്തിലും കടലുണ്ടിപ്പുഴയിലെ മൂന്നിയൂർ – വള്ളിക്കുന്ന് പഞ്ചായത്തിലെ മണ്ണട്ടാംപാറ വിയർ കം ലോക്കൻ്റെ ലോക്ക് ഷട്ടർ ഭാഗികമായി തുറക്കുന്നതാണ്. വിയറിൻ്റെ മുകൾ ഭാഗത്തും താഴ്ഭാഗത്തും ഉള്ള മൂന്നിയൂർ, വള്ളിക്കുന്ന്, പരപ്പനങ്ങാടി, തിരൂരങ്ങാടി, എ.ആർ നഗർ വേങ്ങര വില്ലേജ് / പഞ്ചായത്തുകളിലെ കടലുണ്ടിപ്പുഴയോരത്ത് താമസിക്കുന്നവരും പുഴയിൽ കുളിക്കുന്നവരും മീൻ പിടുത്തക്കാരും ജലയാനങ്ങൾ ഉപയോഗിക്കുന്നവരും ജാഗ്രത പാലിക്കുക.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069