1470-490

ചൊവ്വാഴ്ച മുതൽ ഗുരുവായൂരിൽ ഭക്തരെ പ്രവേശിപ്പിക്കും

ഗുരുവായൂർ: ക്ഷേത്ര ദർശനത്തിനായി ഓൺലൈനിൽ ഞായറാഴ്ച ബുക്ക് ചെയ്തത് 522 പേർ. ചൊവ്വാഴ്ച രാവിലെ 9.30 മുതലാണ് ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത്. ക്ഷേത്ര ദർശനത്തിനായുള്ള ഓൺലൈൻ ബുക്കിംഗ് ഞായറാഴ്ച രാവിലെ പത്തു മുതലാണ് തുടങ്ങിയത്. 9 മുതൽ 13 വരെയുള്ള ദിവസങ്ങൾക്കാണ് ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കുക. 9 മുതൽ 13 വരെയുള്ള ദിവസങ്ങളിലേയ്ക്കായി ഞായറാഴ്ച വൈകുന്നേരം വരെ 522 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ദിവസമായ ചൊവ്വാഴ്ച ദർശനം നടത്തുന്നതിനായി 17 1 പേർ ബുക്കിംഗ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ദർശനം നടത്തുന്നതിനായി 80 പേരും വ്യാഴാഴ്ച്ചയിലേയ്ക്ക് 132 പേരും വെള്ളിയാഴച്ചയിലേയ്ക്ക് 45 പേരും ബുക്ക് ചെയ്തിട്ടുണ്ട്. ശനിയാഴച്ച ദർശനത്തിനായി 94 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്.
ദിവസവും രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ദർശനം അനുവദിക്കുക. ദേവസ്വം വെബ്‌സൈറ്റായ www.guruvayurdevaswom.in എന്ന സൈറ്റിൽ നിന്നും ലഭിക്കുന്ന ഗൂഗിൾഫോം ലിങ്ക് വഴി ഓൺലൈനിൽ ദർശനം ബുക്ക് ചെയ്യാം. ബുക്ക് ചെയ്താൽ ദർശന സമയവും തിയതിയും രേഖപ്പെടുത്തിയ ക്യൂആർ കോഡ് അടങ്ങിയ ടോക്കൺ, ഇ മെയിൽ വഴിയെത്തും. അറുന്നൂറ് പേർക്ക് മാത്രമേ ഒരു ദിവസം ദർശനം അനുവദിക്കുകയുള്ളു.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253