1470-490

ഓൺലൈൻ പഠന സഹായവുമായി എജ്യു ഹെൽപ്


ഓൺലൈൻ പഠന സഹായവുമായി ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്‌കീം രംഗത്ത്. എജ്യു ഹെൽപ് എന്ന പേരിൽ ആരംഭിച്ച പുതിയ പദ്ധതിയ്ക്ക് ജില്ലയിൽ ഉജ്ജ്വല തുടക്കം. കേച്ചേരി അൽ-അമീൻ ഹയർസെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാർ സംഭാവന ചെയ്ത ടെലിവിഷൻ, പ്രോഗ്രാം ഓഫീസർ പി എം റയ്യാനത്തിൽ നിന്ന് ഏറ്റുവാങ്ങി പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ചിമ്മിനി ഡാമിനടുത്ത് ഒളയപറമ്പ് കോളനിയിലെ ക്ലസ്റ്ററിൽ ഈ ടെലിവിഷൻ സ്ഥാപിക്കും.വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾ പ്രയോജനപ്പെടുത്താൻ സാഹചര്യമില്ലാത്ത കുട്ടികൾക്ക് ലാപ്പ്‌ടോപ്പ്, ടെലിവിഷൻ, പഠനക്കുറിപ്പുകൾ എന്നിവ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. ആദ്യഘട്ടത്തിൽ 100 എൽ ഇ ഡി ടി വികളാണ് വിതരണം ചെയ്യുക. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏതൊക്കെ ഇടങ്ങളിലാണ് ടി വിയും മറ്റു പഠനോപകരണങ്ങളും ആവശ്യമുള്ളതെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട് പ്രകാരമായിരിക്കും പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ.ഹയർസെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ വി.എം. കരീം, എൻ.എസ്.എസ് ജില്ലാ കോ ഓർഡിനേറ്റർ എം.വി പ്രതീഷ്, അസി. കോ ഓർഡിനേറ്റർ, ഇ.ഡി.ഷാജു, നാഷണർ സർവീസ് സ്‌കീം പെർഫോമൻസ് കമ്മിറ്റി അംഗങ്ങളായ പി വി വേണുഗോപാലൻ, ജി റസൽ, ലിന്റോ വടക്കൻ, സി ഡി ജിന്നി, ബിനോയ് തോമസ് എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879