1470-490

ഡെങ്കിപ്പനി: ധൂപ സന്ധ്യയ്ക്ക് തുടക്കമായി.

ചേലക്കര ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത പങ്ങാരപ്പിള്ളി പ്രദേശത്ത് ധൂപ സന്ധ്യ യ്ക്ക് തുടക്കമായി.

രോഗം റിപ്പോർട്ട് ചെയ്ത വീടിൻ്റെ പരിസരത്തുള്ള അമ്പതോളം വീടുകളിൽ കൊതുകു സാന്ദ്രത കൂടുതലായി കാണപ്പെട്ട സാഹചര്യത്തിൽ

വാർഡുതല ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഈ വീടുകളിലെല്ലാം ശനിയാഴ്ച വൈകുന്നേരം ധൂപന പ്രക്രിയ നടന്നു.

കൊതുകിനെ അകറ്റാൻ 

അപരാജിത ധൂമചൂർണ്ണം  കനലിലിട്ടു വീടിനകത്ത് പുകയ്ക്കുകയാണ് ചെയ്തത്.

തുടർന്നുള്ള ദിവസങ്ങളിൽ വാർഡിലെ മുഴുവൻ വീടുകളിലും ഈ ധൂപന പ്രക്രിയ നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ചേലക്കര ഗവ ആയുർവേദ ആശുപത്രിയിലെ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ.എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ  കുടുംബശ്രീ പ്രവർത്തകരുടെയും ആശാ വർക്കർമാരുടെയും വാർഡ് തല ജാഗ്രതാ സമിതി പ്രവർത്തകരുടെയും സഹായത്തോടെ ആണ് ധൂപന സന്ധ്യ കൾ നടപ്പിലാക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879