കൊറോണ ഭീതിയുടെ കാലത്ത് ഡെങ്കി പനിയും

കൊറോണ ഭീതിയുടെ കാലത്ത് പരിയാരം പഞ്ചായത്തില്‍ ഡെങ്കി പനിയുടെ ഭീഷണി കൂടി. മൂന്നാഴ്ചക്കുള്ളില്‍ ഇവിടെ ഇരുപത്തിമൂന്ന് പേര്‍ക്കാണ് ഡെങ്കി പനി സ്ഥിരീകരിച്ചത്. ഡെങ്കി പനി പടരുന്നത് ജനങ്ങള്‍ ഭീതിയിലാക്കിയിരിക്കുകയാണ്. രോഗം പടരാതിരിക്കുവാന്‍ ആരോഗ്യ വകുപ്പും, പഞ്ചായത്ത് അധികൃതരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് പറയുമ്പോഴും ദിവസം ചെല്ലും തോറും രോഗം കൂടുതല്‍ വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. കൊതുകിന്റെ ശല്യം രൂക്ഷമാവാതിരിക്കുവാന്‍ ഫോഗിങ്ങും, മറ്റും നടത്തുന്നുണ്ടെങ്കിലും രോഗം വര്‍ദ്ധിക്കുകയാണ്. റബ്ബര്‍, ജാതി അടക്കമുള്ള കൃഷി കുടുതലായുള്ള പ്രദേശമാണ് പരിയാരം പഞ്ചായത്ത്. കൃഷിയിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളും, കൊതുകളും ആവും രോഗം പടരുവാന്‍ കാരണമെന്നാണ് കരുതുന്നത്.

Comments are closed.