സ്വാകാര്യ ലോഡ്ജിൽ മദ്യവയസ്കനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.

ചാലക്കുടി തലൂക്ക് ആശുപത്രി ജംഗ്ഷനിലെ സ്വാകാര്യ ലോഡ്ജിൽ മദ്യവയസ്കനെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.
താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ചിറമ്മൽ സെൻ്റ് തോമസ് കോപ്ലക്സിലെ രണ്ടാം നിലയിലെ മുറിയിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടത് .. ചൗക്ക മോസ്കോ സ്വദേശി കാരാപ്പിള്ളി രവിയാണ്(55) മരിച്ചത്. 6 വർഷമായി
ഭാര്യയും മക്കളുമായി അകന്നു കഴിയുന്ന രവി . ഒരു കൊല്ലത്തോളമായി ലോഡ്ജിൽ വാടകക്ക് താമസിച്ചു വരികയായിരുന്നു.ചാലക്കുടി സൗത്ത് ജങ്ഷനിൽ റ്റാക്ക്സി ഡ്രൈവറായിരുന്നു ഞായറാഴ്ച ഉച്ചയോടെ ഇയാളുടെ സുഹൃത് ഭക്ഷണം കഴിക്കുവാൻ വിളിക്കാൻ വന്നപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത് ഉടൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു . ചാലക്കുടി എസ് ഐ എം എസ് സാജന്റെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ച് മൃത ദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി ; കോവിഡ് പരിശോധനക്ക് ശേഷം തുടർനടപടികൾ സ്വീകരിച്ച ശേഷം മാത്രമേ മൃതദ്ദേഹം സംസ്കരിക്കുകയുള്ളു .

Comments are closed.