1470-490

മുങ്ങി മരണം കൊലപാതകം പ്രതി അറസ്റ്റിൽ

 17 03 2020 തിയതി രാവിലെ മണലി പുഴയിൽ മരിച്ച നിലയിൽ കാണപ്പെട്ട ജെയ്സൻ 55 വയസ്സ് , കുരുതുകുളങ്ങര വിട് , അഞ്ചരി ദേശം , ഒല്ലൂർ വില്ലേജ് എന്നയാളുടെ മരണം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞു . മരണപ്പെട്ട ജയ്സൺ 2019 ജൂൺ മാസത്തിൽ ടിയാൻ അഞ്ചേരി എന്ന സ്ഥലത്തുള്ള വീട് വിറ്റ് 18 ലക്ഷം രൂപ ലഭിച്ചിരുന്നു . ഇതിൽ നിന്ന് 2019 ആഗസ്റ്റ് മാസത്തിൽ ജയ്സൻ്റെ സുഹൃത്ത് സൈമൺ 53 വയസ്സ് . പെന്തെക്കൻ വീട് പെരുവാകളങ്ങര ദേശം , കമ്പനിപ്പടി , ഒല്ലൂർ എന്നയാൾക്ക് 5 ലക്ഷം രൂപ കടമായി കൊടുത്തിരുന്നു , ഓട്ടോറിക്ഷ ഡ്രൈവറായ സൈമൺ ഈ രൂപയും ചീട്ട് കളിച്ച് നഷ്ടപ്പെടുത്തിയിരുന്നു . ജെയ്സൺ നിരന്തരമായി സൈമണിനോട് കടം കൊടുത്ത രൂപ തിരികെ ചോദിച്ചതിൽ ജയ്സണിനെ വക വരുത്തണം എന്ന ഉദ്ദേശ്യത്തോടെ 2020 മാർച്ച് 15 തിയ്യതി  ജെയ്സണിന് മദ്യം വാങ്ങി നൽകാമെന്ന് പറഞ്ഞ്  കുട്ടനെല്ലൂര് പാലത്തിന് അടിയിൽ നിന്ന് പ്രതിയുടെ സ്വന്തം ഓട്ടോറിക്ഷയിൽ കയറ്റി കുട്ടനല്ലൂരിൽ നിന്ന് മദ്യം വാങ്ങി മണലി പാലത്തിൽ നിന്ന് എറവക്കാട് പോകുന്ന വഴിയിൽ ഒഴിഞ്ഞ സ്ഥലത്ത് ഓട്ടാറിക്ഷ നിർത്തി ഇരുവരും മദ്യപിച്ചു . ഇതിനിടയിൽ ഭഷണം  വാങ്ങി വരാമെന്ന് പറഞ്ഞു ജയ്സണിനെ തന്ത്രപൂർവ്വം ഓട്ടോറിക്ഷയിൽ നിന്ന് ഇറക്കി. പണം കൊടുത്തതിനെ സംബന്ധിച്ച്  സംസാരിച്ച് തർക്കമുണ്ടായി . പുഴയുട അരികിൽ റോഡിൽ നിൽക്കുകയായിരു ജെയ്സണിനെ സൈമൺ ബലമായി പുഴയിലേക്ക് തള്ളിയിട്ടു . ജയ്സൺ മുങ്ങി മരിച്ചുവെന്ന് ഉറപ്പ് വരുത്തിയശേഷം ഓട്ടോയുമായി അഞ്ചേരിയിലെ വീട്ടിൽ പോയി വീട്ടുകാരറിയാതെ വീടിൻ്റെ  ടെറസിൽ കിടന്നുറങ്ങി. സൈമൺ വിട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു. മാർച്ച് 17 തിയതി കാലത്ത് ജയ്സണിൻ്റെ മൃതദേഹം മണലി പുഴയിൽ പൊങ്ങിയതറിഞ്ഞ് മാബൈൽ ഫോൺ ഓഫാക്കി സൈമൺ പെരുമ്പാവൂർ കൂട്ടുകാരൻ്റെ വീട്ടിലും പിന്നീട് പെങ്ങളുടെ ബന്ധത്തിലുള്ള  പാലക്കാട്  കൊഴിഞ്ഞാമ്പാറയിലെ

 വീട്ടിലും പോയി ഒളിവിൽ താമസിച്ച് വരികയായിരുന്നു , ജയസണിൻറ മരണത്തിൽ പോലീസ് തന്നെ സംശയിക്കുന്നില്ല എന്നു കരുതി 10 ദിവസം മുൻപ് നാട്ടിൽ വന്ന് പലസ്ഥലത്തും ഓട്ടോറിക്ഷ ഓടിച്ച് ഓട്ടോറിക്ഷയിൽ തന്നെ കിടന്നുറങ്ങി വരികയായിരുന്നു , പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ജെയ്സണിൻറ മരണം മുങ്ങി മരണമാണെന്ന് വെളിവായിരുന്നുവെങ്കിലും പോലീസിന് ആദ്യം മുതൽ ജെയ്സണിൻറ മരണത്തിൽ സംശയമുണ്ടായിരുന്നു . ജയ്സണിന്റെ കൈയിൽ നിന്ന് രൂപ കടം വാങ്ങിയ ആളുകളെയും ജെയ്സൺ മണലി ഭാഗത്ത് വരാനുണ്ടായിരുന്ന സാഹചര്യത്തെയും കുറിച്ച് പോലീസ് അന്വേഷിച്ചതിൽ സംശയിക്കുന്നവരുടെ കൂട്ടത്തിൽ സൈമൺ ആദ്യമേ തന്നെ ഉണ്ടായിരുന്നു . ടിയാൻ നാട്ടിൽ എത്തിയ വിവരം അറിഞ്ഞ് 06.06.2020 തിയതി തലോരിൽ നിന്ന് ഓട്ടോറിക്ഷയുമായി പോകുന്ന സമയം പിടികൂടി ചോദ്യം ചെയ്യലിൽ ടിയാൻ ജെയിസണിനെ കൊന്ന കാര്യം സമ്മതിച്ചു . ടിയാനെ സ്ഥലത്ത് കുട്ടി കൊണ്ടുപോയി ടിയാൻ പോലീസിന് ജയ്സണിനെ മണലിപുഴയിൽ തള്ളിയിട്ട സ്ഥലം കാണിച്ച് തന്ന് സംഭവം നടന്നത് എങ്ങനെയെന്ന് കാണിച്ച് തന്നു . ജെയ്സൺ കടം കൊടുത്ത പണം നിരന്തരമായി മടക്കി ചോദിച്ചതിലുള്ള വൈരാഗ്യത്തിലാണ് സൈമൺ ജയ്സണിനെ ഓട്ടോറിക്ഷയിൽ കയറ്റി മദ്യം കൊടുത്ത് മണലിപ്പുഴയുടെ ആളൊഴിഞ്ഞ് സ്ഥലത്ത് കുട്ടി കൊണ്ടുവന്ന് പുഴയിലേക്ക് ബലമായി തള്ളിയിട്ട് കൊലപ്പെടുത്തിയത് പ്രതിയെ പിടികൂടിയ സംഘത്തിലും . അന്വേഷണസംഘത്തിലും പുതുക്കാട് പോലീസ് ഇൻസ്പെക്ടർ എസ് പി സുധീരൻ , എസ് ഐമാരായ കെ . എൻ . സുരേഷ് . ടി.പി. പോൾ , എ എസ് ഐമാരായ റാഫേൽ , ടി.എ . മുഹമ്മദ് റാഷി , SCPO ഷാജു ചായേലി . CPO സിജു കെ എസ് എന്നിവരുണ്ടായിരുന്നു .

Comments are closed.

x

COVID-19

India
Confirmed: 44,145,709Deaths: 526,689