1470-490

ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

തിരുന്നാവായ: പ്ലാവില്‍ നിന്ന് ചക്ക പറിക്കുന്നതിനിടെ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. കൈത്തക്കര കുത്ത് കല്ല് സ്വദേശി ചാത്തനാത്ത് അബ്ദുളളയുടെ മകന്‍ ഉബൈദ് (28)ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 3.45 ഓടെയാണ് സംഭവം. അയല്‍വാസിയുടെ പറമ്പിലെ പ്ലാവില്‍ നിന്നും ചക്കയിടുന്നതിനിടെയാണ് അപകടം. ചക്ക പറിക്കാനുളള ശ്രമങ്ങള്‍ക്കിടെ ഉബൈദിന്റെ കൈയിലുണ്ടായിരുന്ന ഇരുമ്പ് കൊണ്ടുളള തോട്ടി സമീപത്തെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടമുണ്ടാത്. ഉടനെ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പട്ടര്‍നടക്കാവിലെ ഫാബിയോ ടെക്‌സ്റ്റയില്‍സിലെ ജീവനക്കാരനാണ്. തിരൂര്‍ ജില്ലാശുപത്രിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മറവ് ചെയ്യും. ഭാര്യ:നിഷ. മകന്‍:മാഷിം.

Comments are closed.

x

COVID-19

India
Confirmed: 44,268,381Deaths: 527,069