1470-490

ഒരു വീട്ടിൽ 3 പേർക്ക് കൊറോണ

കൊടുവള്ളി ഒരു വീട്ടിൽ 3 പേർക്ക് കൊറോണ :-
കോവിഡ് 19 സൃഷ്ടിക്കുന്ന ആശങ്കകൾ വർധിക്കുകയാണ്, സംസ്ഥാനത്ത് തുടർച്ചയായ ദിനങ്ങളിൽ നൂറിൽ കൂടുതൽ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചു. കൊടുവള്ളി നിയോജകമണ്ഡലത്തിൽ അഞ്ചുപേർ ചികിത്സയിലുള്ളതിൽ നാലുപേരും കൊടുവള്ളി സ്വദേശികളാണ്. ഒരു വീട്ടിൽ തന്നെ മൂന്നുപേർ രോഗികളായ സാഹചര്യം ഹോം കോറന്റൈനു പകരം, റൂം കോറന്റൈൻ പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്റെ
നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതിന്റെ ദിശാസൂചികയാണ്.
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ, എല്ലാവരുടെയും സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകി 14 ദിവസം കൃത്യമായി റൂം കോറന്റൈൻ പാലിക്കുക. പൂർണ്ണമായും സമ്പർക്ക സാധ്യത ഒഴിവാക്കുക. കൊടുവള്ളി നിയോജക മണ്ഡലത്തിൽ രോഗികളുമായി പ്രാഥമിക സമ്പർക്കമുള്ള 19 പേർ നിരീക്ഷണത്തിലുണ്ട് എന്നത് ആശങ്കാജനകമാണ്. മണ്ഡലത്തിൽ ആകെ 372 പേർ നിരീക്ഷണത്തിലുള്ളതിൽ 149 വിദേശത്തു നിന്നും വന്നവരും ,204 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. ഇവരിൽ 33 പേർ അഞ്ചു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളും ,9 പേർ ഗർഭിണികളുമാണ്.

നമ്മൾ ലോക്ക് ഡൗൺ ഇളവുകൾ അനുഭവിക്കുന്നതിൽ സ്വയം നിയന്ത്രണം വരുത്തേണ്ടതുണ്ട്.പ്രായമായവരും ,കുട്ടികളും, പൂർണ്ണമായും വീടുകളിൽ തന്നെ കഴിയുക.
അത്യാവശ്യ കാര്യങ്ങൾക്കുമാത്രം ജനങ്ങൾ വീട് വിട്ട് പുറത്തിറങ്ങുക..
പുറത്തിറങ്ങുന്നവർ മാസ്ക് ധരിക്കുക. സാമൂഹിക അകലം പാലിക്കുക, ആവശ്യങ്ങൾ പൂർത്തികരിച്ചു കഴിഞ്ഞാൻ വിടുകളിലേക്ക് ഉടൻ തിരികെ പോവുക.
പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് പൂർണ്ണമായും ഒഴിവാക്കുക.
വൃത്തി ശുചിത്വവും, പരിസര ശുചിത്വവും ഉറപ്പാക്കുക.
ഇടക്കിടക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക.

സർക്കാറിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായും പാലിച്ച് നമുക്ക് അതിജീവിക്കാം

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879