1470-490

മലപ്പുറത്ത് 13 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 13 വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണില്‍

മഞ്ചേരി നഗരസഭയിലെ 11 വാര്‍ഡുകളും ആനക്കയം പഞ്ചായത്തിലേയും തിരൂരങ്ങാടി നഗരസഭയിലേയും ഓരോ വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. മഞ്ചേരി നഗരസഭയിലെ 5, 6, 7, 9, 12, 14, 16, 33, 45, 46, 50 വാര്‍ഡുകളും തിരൂരങ്ങാടി നഗരസഭയിലെ വാര്‍ഡ് 38, ആനക്കയം ഗ്രാമ പഞ്ചായത്തിലെ വാര്‍ഡ് 21 എന്നിവയാണ് നിലവില്‍ കണ്ടെയിന്‍മെന്റ് സോണുകള്‍. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനകള്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

കണ്ടെയിന്‍മെന്റ് സോണിലെ നിയന്ത്രണങ്ങള്‍

മേല്‍പ്പറഞ്ഞ വാര്‍ഡുകളില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തര വൈദ്യ സഹായത്തിനും അവശ്യ വസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.

പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. കൃത്യമായ ഇടവേളകളില്‍ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യണം.

പുറത്തുനിന്നുള്ളവര്‍ കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശിക്കാനും പാടില്ല.

ആരോഗ്യ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പോസ്റ്റ് ഓഫീസുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, കൊറിയര്‍ സര്‍വ്വീസ് സ്ഥാപനങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തിക്കാം.

ഭക്ഷണ ശാലകള്‍, അവശ്യ സാധനങ്ങള്‍ ലഭിക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ എന്നിവ മാത്രം രാവിലെ ഏഴ് മണി മുതല്‍ ഉച്ചക്ക് ഒരുമണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാം. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല.

പാല്‍, പത്രം, മാധ്യമ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബ് എന്നിവ ആരോഗ്യ ജാഗ്രത ഉറപ്പാക്കി പ്രവര്‍ത്തിക്കാം.
 
വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് അനുവദിച്ചിട്ടുള്ള എണ്ണം ആളുകള്‍ മാത്രമെ സാമൂഹ്യ അകലം പാലിച്ച് ഒത്തു ചേരാവൂ.  

നിര്‍മ്മാണ പ്രവൃത്തികള്‍, തൊഴിലുറപ്പ് ജോലികള്‍ എന്നിവ സാമൂഹ്യ അകലം പാലിച്ച് സുരക്ഷാ മുന്‍കരുതലുകളോടെ ചെയ്യാവുന്നതാണ്.

ഹോട്ടലുകളില്‍ പാര്‍സല്‍ സര്‍വീസ് അനുവദിക്കും.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098