രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടെറ്റു.

ചൊക്ലിയിൽ രണ്ട് ബി.ജെ.പി പ്രവർത്തകർക്ക് വെട്ടെറ്റു.ജോലിക്ക് പോയ സഹോദരങ്ങൾക്ക് നേരെ നിടുമ്പ്രത്ത് വച്ചാണ് അക്രമം നടന്നത്. ആർ.എസ്.എസ് പ്രവർത്തകൻ നിഖിലേഷ്, സഹോദരൻ മനീഷ് എന്നിവർക്കാണ് വെട്ടേറ്റത്. വെട്ടേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. . ബന്ധുവീട്ടിൽ പെയിൻ്റ് പണിക്കെത്തിയതായിരുന്നു ഇവർ. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആർ.എസ്.എസ് ആരോപിച്ചു.സംഭത്തിൽ ചൊക്ലി പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments are closed.