1470-490

ബാങ്കുകൾ സ്വകാര്യവൽക്കാരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ബാങ്കുകൾ സ്വകാര്യവൽക്കാരിക്കാനുള്ള നീക്കം ഉപേക്ഷിക്കണം;രമ്യ ഹരിദാസ് എം പി

ഇന്ത്യയിലെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളായ ഇന്ത്യൻ ഓവർസീസ് ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര എന്നിവ സ്വകാര്യവൽക്കാരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രമ്യ ഹരിദാസ് എം പി ധനമന്ത്രി നിർമലാ സീതാരാമനോട് ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പൊതുമേഖലാ ബാങ്കിങ് സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമായിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ സ്വകാര്യവത്കരണ ത്തോടുകൂടി നഷ്ടപ്പെടുമെന്നും സർക്കാരിന്റെ നിയന്ത്രണത്തിൽ നിന്ന് പൊതുമേഖലാ ബാങ്കുകൾ അകലുന്നതോടെ വൻതോതിലുള്ള സാമ്പത്തിക അരക്ഷിതാവസ്ഥക്ക് കാരണമാകുമെന്നും എം പി കൂട്ടിചേർത്തു. 1969 ൽ ദേശസാൽകൃത ബാങ്കുകളാക്കി ഉയർത്തി കൊണ്ട് സർക്കാർ തുടങ്ങി വെച്ച നടപടിയിൽനിന്ന് പിന്നോട്ട് പോകരുതെന്നും പൊതുമേഖലാ ബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താൻ ഇടയാക്കുന്ന നടപടികൾ സർക്കാരിന്റെ ഭാഗ ത്തുനിന്ന് ഉണ്ടാകരുതെന്നും ധനമന്ത്രിക്കും കേന്ദ്ര ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജയന്ത് സിൻഹക്കുമുള്ള കത്തിൽ രമ്യ ഹരിദാസ് പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879