1470-490

കൊയിലാണ്ടിയിൽ വീണ്ടും മോഷണം; ഏഴ് ലക്ഷം രൂപ കവർന്നു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം തുടർക്കഥയാവുന്നു.ശനിയാഴ്ച രാവിലെ മുത്താമ്പി റോഡിലുള്ള അയ്യപ്പൻ ലോട്ടറിയുടെ കോർപ്പറേറ്റ് ഓഫീസിലാണ് കള്ളൻ കയറിയത്. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറിൻ്റെ പൂട്ട് തകർന്ന നിലയിൽ കണ്ടത്. കൊയിലാണ്ടി പൊലീസ് എത്തി നടപടികൾ ആരംഭിച്ചു. ഏഴ് ലക്ഷത്തോളം രൂപയും, ചെക്കുകൾ, ഡോക്യൂമെന്റുകൾ എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്. ഗ്യാസ് കട്ടർ ഉപയോഗിച്ചാണ് ഷട്ടർ തകർത്തതെന്നാണ് കരുതുന്നത്.പ്രതിയുടെ ചിത്രം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ മുഖം മനസ്സിലാവാതിരിക്കാൻ മറച്ച നിലയിലാണ്. പരിശോധന തുടരുന്നു. രജീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് അയ്യപ്പൻ ലോട്ടറി ഏജൻസി. കൊയിലാണ്ടി സി.ഐ.കെ.സി സുഭാഷ് ബാബു, എസ്.കെ.കെ.രാജേഷ് ,വിരലടയാള വിദഗ്ദർ ,ഡോഗ് സ്ക്വാഡ് തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,206,996Deaths: 526,879