1470-490

“ഏയ്‌ ഓട്ടോ” ഓൺലൈൻ ടാക്സി സർവീസ് ആരംഭിച്ചു

കോട്ടക്കലിൽ “ഏയ്‌ ഓട്ടോ” ഓൺലൈൻ ടാക്സി സർവീസ് ആരംഭിച്ചു   

കോട്ടക്കൽ : ഏയ്‌ ഓട്ടോ ഓൺലൈൻ ടാക്സി സർവീസിന്റെ ഉദ്ഘാടനം നഗരസഭ ഓഫിസിനു മുമ്പിൽ നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. 

മൊബൈൽ ആപ്ലിക്കേഷൻ വഴി ഓട്ടോറിക്ഷ ബുക്ക്‌ ചെയ്യുന്ന സംവിധാനമാണ് ഏയ്‌ ഓട്ടോ വഴി പുതുതായി എത്തുന്നത്. ഭക്ഷണ, പലചരക്കു സാധനങ്ങളടക്കം വീടുകളിൽ എത്തിക്കുന്ന സേവനം കോട്ടക്കലിൽ നിലവിലുണ്ട്. മലപ്പുറം ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള മൊബൈൽ ആപ്പ് പ്രവർത്തനം ആരംഭിക്കുന്നത്. 

നഗരസഭ ഉപാധ്യക്ഷ ബുഷ്‌റ ഷബീർ, കോട്ടക്കൽ സർക്കിൾ ഇൻസ്‌പെക്ടർ കെ.ഒ പ്രദീപ്, സ്ഥിരം സമിതി അധ്യക്ഷ ടി.വി സുലൈഖാബി,  കൗൺസിലർമാരായ ടി.പി സുബൈർ, സുലൈമാൻ പാറമ്മൽ, അബ്ദു മങ്ങാടൻ, അഹമ്മദ് മണ്ടായപ്പുറം, പ്രദീപ്‌ വെങ്ങാലിൽ, മോൻ കൊളത്തുപറമ്പ്, കുട്ട്യാലി എന്ന ബാവുട്ടി, എം.സി മൊയ്‌ദീൻ സംബന്ധിച്ചു. 

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253