1470-490

1000 വീടുകളിലേക്ക് അരിയും പായസ കിറ്റും എത്തിക്കും

ഗുരുവായൂർ: വറതച്ചൻ ശ്രാദ്ധാചാരണത്തിൻറെ ഭാഗമായുള്ള ഊട്ട് ഒഴിവാക്കി 1000 വീടുകളിലേക്ക് അരിയും പായസ കിറ്റും എത്തിക്കുമെന്ന് കോട്ടപ്പടി സെൻറ് ലാസേഴ്‌സ് പള്ളി വികാരി ഫാ. വർഗീസ് കാഞ്ഞിരത്തിങ്കൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വറതച്ചൻ ട്രസ്റ്റിൻറെ നേതൃത്വത്തിൽ ലോക് ഡൗൺ കാലത്ത് മൂന്ന് ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവൃത്തികൾ നടത്തിയതായും അറിയിച്ചു. 106-ാം ശ്രാദ്ധമാണ് തിങ്കളാഴ്ച ആചരിക്കുന്നത്. രാവിലെ പത്തിന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ. അനുചാലിൽ മുഖ്യകാർമികനാവും. ഡീക്കൻ ലിബിൻ ചെമ്മണ്ണൂർ സന്ദേശം നൽകും. ശ്രാദ്ധത്തോടൊപ്പം നടത്താറുള്ള നേർച്ചയൂട്ട് ഒഴിവാക്കി. ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചടങ്ങുകളിൽ വിശ്വാസികളുടെ സാന്നിധ്യം ഉണ്ടാവില്ല. അസി. വികാരി ഫാ. ഷിൻറോ മാറോക്കി, കൈക്കാരന്മാരായ സന്തോഷ് മണ്ടുമ്പാൽ, ഫ്രാങ്ക്‌ലിൻ പനക്കൽ, പി.ആർ.ഒ സൈസൻ മാറോക്കി, സി.കെ. വിൻസെൻറ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,277,711Deaths: 527,098