ഏഴാം വർഷവും വൃക്ഷത്തൈകൾ നട്ട് ”സംസ്കൃതി ” സാംസ്കാരിക കൂട്ടായ്മ

കെ.പത്മകുമാർ കൊയിലാണ്ടി
കൊയിലാണ്ടി: സാമൂഹ്യവനവൽക്കരണം എന്ന ലക്ഷ്യത്തോടെ കീഴരിയൂർ സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ ലോക പരിസ്ഥിതി ദിനത്തിൽ തുടർന്നു വരുന്ന വൃക്ഷത്തൈ നടീൽ പരിപാടി ഏഴാം വർഷത്തിലേക്ക്. കീഴരിയൂരിലെ ഏഴു കേന്ദ്രങ്ങളിലായി നടന്ന വൃക്ഷത്തൈ നടീൽ പരിപാടി പാലാഴിത്താഴയിൽ ബ്ലോക്പഞ്ചായത്ത് അംഗം രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.സംസ്കൃതി പ്രസിഡണ്ട് ടി. കുഞ്ഞിരാമൻ മാസ്റ്റർ ,എ.എം. ദാമോദരൻ, പി.പി.ബാലകൃഷ്ണൻ ,വി.കെ.ചാത്തു, കുയിമ്പിൽ റയീസ് എന്നിവർ പങ്കെടുത്തു. തുറയൂർ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായിരുന്ന ഇയ്യാലോൽ കുഞ്ഞിക്കണ്ണൻ മാവിൻ ചുവട് ബസ് സ്റ്റോപ്പിന് സമീപവും, സിനി ആർട്ടിസ്റ്റ് നീരജ പുത്തൻപറമ്പിൽ താഴെയും, റിട്ടയർഡ് സുബേദാർ കണ്ടിയിൽ നാരായണൻ ആറേമൂന്ന് ബസ് സ്റ്റോപ്പ് സമീപത്തും, മുൻ കാല ഗ്രന്ഥശാലാ പ്രവർത്തകൻ എം.വി. മൊയ്തി കീഴരിയൂർ സെന്ററിലും, കണ്ണോത്ത് യു.പി.സ്കൂൾ അദ്ധ്യാപകനായിരുന്ന മാലത്ത് കുഞ്ഞിരാമൻ മാസ്റ്റർ അരയനാട്ടു മുക്കിലും, കീഴരിയൂർ മാപ്പിള എൽ. പി.സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ വിപി.നാരായണൻ പനോട്ട് മീത്തൽ ബസ് സ്റ്റോപ്പ് സമീപത്തും വൃക്ഷത്തൈ നട്ടു.വിവിധ കേന്ദ്രങ്ങളിൽ സംസ്കൃതി പ്രവർത്തകരായ വി.പി സത്യൻ, എൻ.എം. ശ്രീധരൻ, അജിത ആവണി, ടി സുരേഷ് ബാബു, കുന്നങ്കണ്ടി രാഘവൻ, ഇ.പി.വത്സല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
Comments are closed.