1470-490

ഓൺലൈൻ പഠനം കുറ്റമറ്റതാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ

എലത്തൂർ നിയോജക മണ്ഡലത്തിൽ ഓൺലൈൻ പഠനം കുറ്റമറ്റതാക്കും: മന്ത്രി എ.കെ.ശശീന്ദ്രൻ
സംസ്ഥാന സർക്കാർ വിക്ടേഴ്സ് ചാനൽ വഴിനടത്തുന്ന ഓൺലൈൻ പഠനം കുറ്റമറ്റ രീതിയിൽ നടക്കുന്നുവെന്ന് ഉറപ്പു വരുത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഇത് സംബന്ധിച്ച് ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ വായനശാലകൾ, അംഗൻവാടികൾ, ഹാ ളുകൾ എന്നിവിടങ്ങളിൽ ഇതിനായി സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നുണ്ട്. ക്ലാസ്സുകൾ നടക്കുന്ന കേന്ദ്രങ്ങളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ കമ്മറ്റികൾ രൂപീകരിക്കും. എ.ഡി.എം രോഷ്നി നാരായണൻ, കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.രാധാകൃഷ്ണൻ മാസ്റ്റർ, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി. ശോഭന, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കുണ്ടൂർ ബിജു, ചോയിക്കുട്ടി, പി.അപ്പുക്കുട്ടൻ, ജമീല, പ്രകാശൻ മാസ്റ്റർ, ചേളന്നൂർ പഞ്ചായത്ത് വൈ. പ്രസിഡണ്ട് വിജയൻ ,ചേവായൂർ ,കുന്നമംഗലം എ ഇ ഒ മാർ ,ചേളന്നൂർ , കുന്നമംഗലം ,യു.ആർ.സി – ബി.പി.ഒ മാർ എന്നിവർ പങ്കെടുത്തു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996