1470-490

മുൻ സന്തോഷ് ട്രോഫി താരം കോവിഡ് ബാധിച്ച് മരിച്ചു

പരപ്പനങ്ങാടി: പ്രമുഖ ഫുട്ബോൾ താരവും മുൻ സന്തോഷ് ട്രോഫി താരവുമായ പരപ്പനങ്ങാടി താനൂർ റോഡിലെ ഇളകത്ത് ഹംസക്കോയ (65) ചികിത്സയിൽ കഴിയവെ മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ മരിച്ചു. കഴിഞ്ഞ ആഴ്ച കുടുംബ സഹിതം മുംബെയിൽ നിന്നെത്തിയതായിരുന്നു. കോവിഡ് ലക്ഷണത്തോടെ എത്തിയ ഇവരെ കൊറന്റയിനിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: മുൻ റെ: വോളിബോൾ താരം ലൈല. മക്കൾ: ലിഹാസ്കോയ, സക്കീന. മൃതദേഹം പ്രൊട്ടോകോൾ പ്രകാരം പരപ്പനങ്ങാടിയിൽ ഖബറടക്കും’ മഞ്ചേരി ജില്ലാ ആശുപത്രി ആദ്യ കോവിഡ് മരണമാണിത്.

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253