1470-490

എൻ എസ് എസിന്റെ എഡ്യു ഹെൽപ്പ് പദ്ധതിക്ക് തുടക്കമായി ..

കോവിഡ് കാലത്ത് പഠനം ഓൺലൈൻ ആയി മാറിയ പുതിയ സാഹചര്യത്തിൽ അത് പ്രയോജനപ്പെടുത്താൻ ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തി സഹായിക്കുന്നതിനായി ഹയർ സെക്കന്ററി നാഷണൽ സർവ്വീസ്കിം നടപ്പിലാക്കുന്ന എഡ്യു ഹെൽപ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. വീടുകളിൽ ടി.വി , സ്മാർട്ട് ഫോൺ , ലാപ്ടോപ്പ് എന്നിവ ഇല്ലാത്ത കുട്ടികളെ കണ്ടെത്തി പഠന സൗകര്യങ്ങൾ എൻ എസ് എസ് വളണ്ടിയർമാർ ലഭ്യമാക്കും . പദ്ധതിയുടെ ജില്ല തല ഉദ്ഘാടനം അരിക്കുളം കെപിഎംഎസ്എം ഹയർ സെക്കന്ററി സ്കുളിലെ വളണ്ടിയർമാർ സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ ടി വി ഏറ്റുവാങ്ങിക്കൊണ്ട് തൊഴിൽ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു .. എൻ എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ എം. റസിയ , ക്ലസ്റ്റർ കോ ഓർഡിനേറ്റർ ശ്രീജിത്ത് .പി , പിടിഎ പ്രസിഡണ്ട് ജെ. എൻ പ്രേം ഭാസിൻ , പ്രോഗ്രാം ഓഫീസർ കെ .ഷാജി , വളണ്ടിയർമാരായ ഷാമിൻ . എൻ .കെ , സ്നേഹ . പി എന്നിവർ നേതൃത്വം നൽകി . പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 139 എൻ എസ് എസ് യൂണിറ്റുകളിലെ 13900 വളണ്ടിയർമാർ വിഭവ സമാഹരണത്തിലൂടെ അർഹരായ കുട്ടികളെ കണ്ടെത്തി സഹായം എത്തിച്ചു നൽകുമെന്ന് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് പറഞ്ഞു ..

Comments are closed.

x

COVID-19

India
Confirmed: 44,314,618Deaths: 527,253