1470-490

വേർപിരിഞ്ഞവരുടെ സ്മരണയ്ക്കായി ഓർമ്മ മരങ്ങൾ നട്ടു.

മൊകേരിയില്‍ മുന്‍ എം എല്‍എ കെ ടി കണാരന്റെ സ്മരണക്കോയുള്ള ഓര്‍മ്മ മരം പി സുരേഷ്ബാബു നടുന്നു. 

കുറ്റ്യാടി :  ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി പി ഐ  യുടെ നേതൃത്വത്തില്‍ മണ്‍മറഞ്ഞവരുടെ സ്മരണക്കായി ഓര്‍മ്മ മരം നട്ടു.മുന്‍ നാദാപുരം എം എല്‍ എയും സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന കെ ടി കണാരന്റെ സ്മരണക്കായുള്ള ഓര്‍മ്മ മരം മൊകേരിയില്‍ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ പി സുരേഷ്ബാബു നട്ടു. സി പി ഐ നേതാക്കളും പ്രവര്‍ത്തകരുമായിരുന്ന പരേതരായ പി കേളപ്പന്‍ നായരുടെ സ്മരണക്കായി എം പി ദിവാകരനും,കെ ദാമോദരന്‍ നമ്പ്യാരുടെ സ്മരണക്കായി റീന സുരേഷും,വി പി ചന്തു മാസ്റ്റരുടെ സ്മരണക്കായി സി പി ബാലനും,ടി കെ കൃഷ്ണന്റെ സ്മരണക്കായി ഹരികൃഷ്ണയും,വി പി ഗംഗാധരന്റെ സ്മരണക്കായി വിവേക് മുരവശേരിയും,കെ ഗോപി നമ്പ്യാരുടെ സ്മരണക്കായി എന്‍ എം വാസുവും,പി അച്ചുതന്റെ സ്മരണക്കായി കെ പ്രഭാകരനും,എ കൃഷ്ണന്റെ സ്മരണക്കായി പി കുഞ്ഞിരാമന്‍ നായരും ഓര്‍മ്മ മരം നട്ടു. സി പി ബാലന്‍ അധ്യക്ഷത വഹിച്ചു. എം പി ദിവാകരന്‍,റീന സുരേഷ്,വിവേക് മുറവശേരി എന്നിവര്‍ പ്രസംഗിച്ചു.
   വട്ടോളിയില്‍ ടി കുഞ്ഞികൃഷ്ണന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി കുന്നുമ്മല്‍ ലോക്കല്‍ സെക്രട്ടരി എം പി കുഞ്ഞിരാമന്‍ വൃക്ഷതൈ നട്ടു. വി പി നാണു അധ്യാക്ഷത  വഹിച്ചു. ടി സുരേന്ദ്രന്‍,സി നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.

x

COVID-19

India
Confirmed: 44,239,372Deaths: 526,996